Showing posts with label Informations. Show all posts
Showing posts with label Informations. Show all posts

നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്.

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.
ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.


എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു.
നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
നാമം ജപിക്കേണ്ടത് എങ്ങനെ ?

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:

1. വാചികം : ഉറക്കെ ജപിക്കുന്നത്
2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍.
എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും

കലിയുഗ ദുരിതം മാറ്റാന്‍ ജപം

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ഏകാദശി വ്രതം


പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ആഷാഢമാസത്തെ വെളുത്തപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ജൂലൈ 1 ന് ബുധനാഴ്ച വരുന്നത്. ഇത് ദേവശയനി ഏകാദശി എന്ന് അറിയപ്പെടുന്നു.
ദേവന്‍ ശയിക്കാന്‍ പോകുന്ന ദിവസം ഇതാണ് ദേവശയനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. ആഷാട ശുക്ലപക്ഷ ഏകാദശിയെന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം വിഷ്ണുഭഗവാന്‍ ക്ഷീര സാഗരത്തില്‍ അനന്തശയനത്തില്‍ ഉറങ്ങാന്‍പോകുന്ന ദിവസമായി ഉത്തരേന്ത്യയിലെ വിഷ്ണുഭക്തര്‍ വിശ്വസിക്കുന്നു. ദേവശയനി ഏകാദശി ദിവസം ഉറങ്ങാന്‍ തുടങ്ങുന്ന വിഷ്ണു ഭഗവാന്‍ നാലു മാസങ്ങള്‍ക്കുശേഷം കാര്‍ത്തിക മാസത്തിലെ പ്രഭോ ധിനി ഏകാദശി ദിവസം ഉറക്കം ഉണരുന്നുവെന്നുവെന്നുമാണ് വിശ്വാസം. ഈ നാലുമാസങ്ങളിലും നിത്യവും വ്രതമനുഷ്ഠിക്കുന്നവര്‍ വടക്കേ ഇന്ത്യയിലുണ്ട്. ഇതിനെ ചതുര്‍മാസവ്രതമെന്ന പേരില്‍ അറിയപ്പെടുന്നു.


എല്ലാ തരം ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും, ഉള്ളിവര്‍ഗങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതും വിഷ്ണു പൂജകളും കീര്‍ത്തനങ്ങളുമായാണ് ചതുര്‍മാസവ്രതം അനുഷ്ടിക്കുന്നത്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസങ്ങള്‍ തന്നെ. ഈ വ്രതമെടുക്കുന്നവരുടെ ജീവിതത്തില്‍ സമൃദ്ധിയും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.

ദേവീ സങ്കല്‍പ്പങ്ങൾ


നമ്മുടെ ദേവീസങ്കല്‍പ്പങ്ങളിലെ ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവര്‍. ലക്ഷ്മിയെയും സരസ്വതിയെയും ദുര്‍ഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സര്‍വകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം. ഈ മൂന്നു ദേവീസങ്കല്‍പ്പങ്ങളെ ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേര്‍ക്കുന്നു.

ലക്ഷ്മി

ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മിദേവി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി, പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ഒന്നാണ് ലക്ഷ്മി ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ ദുര്‍ഗയുടെ മകളായി കരുതുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ!

സരസ്വതി

വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരില്‍ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേര്‍. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘*ജ്ഞാന*’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.

ജ്ഞാന ശക്തികള്‍ എന്തെന്നാല്‍, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നല്‍കുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

ഒരു കയ്യില്‍ വേദങ്ങളും, മറ്റൊരു കയ്യില്‍ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങള്‍ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ

ദുര്‍ഗ്ഗ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്‌നിയായ ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപമാണ് ദുര്‍ഗ്ഗാദേവി. സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകള്‍ ഉള്ളതുമായ ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്.

പ്രാര്‍ത്ഥനാ ശ്ലോകം

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ശ്രീ മലമൽക്കാവ് അയ്യപ്പക്ഷേത്രം

മലമൽക്കാവ് പി.ഒ, ത്യത്താല വഴി പാലക്കാട് ജില്ല .

മലബാറിലെപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് മലമൽക്കാവ്അയ്യപ്പക്ഷേത്രം. ഉദ്ദേശം ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിദഗ്ദരായ തച്ചശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി പത്നി സുപ്രഭയും പുത്രൻ സത്യകനുമായിട്ടാണ് പ്രതിഷ്ഠാ സങ്കൽപ്പം. ശബരിമലയിലെ ധർമ്മശാസ്താവിന്റെ (ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിഷ്ഠ ) അവതാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.

വള്ളുവനാട്ടിൽ നീളാ നദീ തീരത്ത് നിന്ന് ഉദ്ദേശം ഒരു കി.മി. പടിഞ്ഞാറോട്ട് മാറി മലക്കാവ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനേക വർഷങ്ങൾക്കു മുൻപ് വനനിബിഡമായ ഈ സ്ഥലത്ത് പുല്ലരിയുവാൻ പോയ യുവതി അരിവാൾ മൂർച്ച കൂട്ടുമ്പോൾ കല്ലിൽ ചോര പൊടിഞ്ഞുവത്രെ. ആ കല്ലിൽ ദൈവസാന്നിദ്ധ്യമുണ്ടെന്നും അത് ദേവലോകത്തെ ശാസ്താവാണെന്നും പ്രശ്നം വെച്ചെപ്പോൾ തെളിഞ്ഞതിനാൽ അവിടെ അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ദേവന്റെ മുൻപിൽ പണം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം വിരിയുന്ന നീർപുവ്വ് ഈ ക്ഷേത്രത്തിലെ മാത്രം ഒരു പ്രത്യേകതയാണ്. ശൈവമായിട്ടുള്ള ദേവന്മാരുടെ കലശാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഈ പുവ്വ് ക്ഷേത്ര കുളത്തിനോടനുബ്ധിച്ചുള്ള കൊക്കർണിയിലാണ് ഉണ്ടാകുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ തന്ത്രിമാരുടെ എഴുത്തും പണവുമായി അത്താഴപൂജക്ക് ശേഷം ക്ഷേത്രനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ പിറ്റേ ദിവസം കൊക്കർണിയിലുള്ള ചെടിയിൽ പുവ്വ് ഉണ്ടാകുമത്രെ. രാവിലെ ശിവേലിക്ക് ശേഷം മേൽശാന്തി പുവ്വ് പറിച്ചെടുത്ത് ആവശ്യക്കാർക്ക് കൊടുക്കുമത്രെ.
ചെണ്ടവാദ്യമായ തായമ്പകക്ക് ഈ ക്ഷേത്രത്തിൽ വലിയ പ്രധാന്യമുണ്ട്. ഇവിടുത്തെ ബലിക്കൽ പുരയെ തായമ്പകപ്പുര എന്ന പേരിലാണറിയപ്പെടുന്നത്. ഇവിടെ തായമ്പകയിൽ അരങ്ങേറ്റം നടത്തുന്നത് വളരെ വിശേഷമായി കരുതുന്നു. ഇവിടെ കേരളാ സംസ്ഥാനത്തിന്റെ തായമ്പക മത്സരം നടക്കാറുണ്ടെന്ന് പറയുന്നു.
ദേവപ്രീതിക്കായി നടത്തുന്ന ഉദയാസ്തമന പൂജ, ചതുശ്ശതം, ചുറ്റുവിളക്ക്, നിറമായ, തിയ്യാട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലെ താലപ്പൊലി എല്ലാ കൊല്ലവും ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച (ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച) ഗംഭീരമായി ആഘോഷിക്കാറുണ്ട്

താണിക്കുടം ഭഗവതി ക്ഷേത്രം


മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണ് ഇവിടത്തെ പ്രധാനപ്രത്യേകത....!
മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം.
മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ഭഗവതിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘നനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നും ഭക്തർ വിശ്വസിക്കുന്ന ഒരു വലിയ ശിലാഫലകമാണ്.
നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണ് പൂജാബിംബമായി ആരാധിക്കപ്പെടുന്നത്.


‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണ് ക്ഷേത്രത്തിന് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണ് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നത്.
തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.

ഗാന്ധാരി വിലാപം

 പതിനെട്ടു ദിവസത്തെ കുരുക്ഷേത്ര യുദ്ധം, ദുര്യോധന വധത്തോടെ പര്യവസാനിച്ചു. വിജയികളായ പാണ്ഡവർ ദുര്യോധന ശിബിരത്തിൽ പ്രവേശിച്ചു.

കൃഷ്ണൻ പറഞ്ഞു. "കുരുക്ഷേത്ര യുദ്ധം അവസാനിച്ചിരിക്കുന്നു.
യുധിഷ്ഠിരനെ രാജാവായി അവരോധിക്കും എന്ന എന്റെ പ്രതിജ്ഞ ഇതാ സഫലമായിരിക്കുന്നു."

ഇതു കേട്ട് യുധിഷ്ഠിരൻ വിനയത്തോടെ പറഞ്ഞു..

'കൃഷ്ണാ ഈ മഹത്തായ വിജയത്തിന് അവകാശി അങ്ങു മാത്രമാണ്. പക്ഷേ ഞാൻ വിഷമത്തിലാണ് കണ്ണാ... ഗാന്ധാരി മാതാവിനെ ഞാൻ എങ്ങിനെ അഭിമുഖീകരിക്കും??
ആ മാതാവിന്റെ പുത്ര ശോകം പാണ്ഡവർക്കു മേൽ ശാപമായി വർഷിക്കും. ഞങ്ങൾക്കു അതിൽ നിന്നും രക്ഷ നേടുവാനാകുമോ? അതിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കൃഷ്ണാ, അവിടുത്തേക്കു മാത്രമേ കഴിയൂ.... "

പുഞ്ചിരിയോടെ കണ്ണൻ പറഞ്ഞു.

"ഇത്തരം വാക്കുകൾ ഒരു രാജാവിനു ചേർന്നതല്ല.
ഞാൻ ഹസ്തിനപുരത്തേക്കു പോയി വിശേഷങ്ങൾ അറിഞ്ഞു വരാം."

കണ്ണൻ ഹസ്തിനപുരത്ത് എത്തുമ്പോഴേക്കും സജ്ജയനൻ അവിടെ എത്തി യുദ്ധവൃത്താന്തമെല്ലാം അറിയിച്ചിരുന്നു.
ദുര്യോധനന്റെ മരണവാർത്ത കേട്ട മാത്രയിൽ ധൃതരാഷ്ട്രർ ബോധരഹിതനായി വീണു... ഗാന്ധാരി പൊട്ടി കരഞ്ഞു... കൊട്ടാരം ആകെ ദുഃഖത്തിലായ അന്തരീക്ഷത്തിലാണ് കൃഷ്ണൻ അവിടെ എത്തിച്ചേരുന്നത്. അദ്ദേഹം ഗാന്ധാരിയുടെ അരികിൽ ചെന്ന് ആ അമ്മയുടെ ചുമലിൽ മൃദുവായി സ്പർശിച്ചു കൊണ്ടു പറഞ്ഞു.

"അമ്മേ ദുഃഖം നിയന്ത്രിക്കൂ! ഇനി കരഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? ധൈര്യം കൈവിടാതെ ശാന്തമായി ഇരിക്കൂ. "

ആ നുനത്ത സുഖമുള്ള സ്പർശം അനുഭവിച്ച മാത്രയിൽ ഗാന്ധാരി കൃഷ്ണനെ തിരിച്ചറിഞ്ഞു.

ഹേ! മാധവാ....കൃഷ്ണാ.... എന്റെ ദുഃഖം കാണാനും നീ വന്നു അല്ലേ?
എന്റെ മക്കളെയെല്ലാം ഒന്നൊഴിയാതെ നീ എനിക്കു നഷ്ടപ്പെടുത്തി. പുത്രദുഃഖത്താൽ തപിക്കുന്ന ഞാൻ ഇനി എങ്ങനെ ശാന്തയാകണം എന്നുകൂടി പറയൂ കണ്ണാ..."
കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തണച്ച് നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ അമ്മയുടെ മക്കളെല്ലാം വീരന്മാരായിരുന്നു. രാജകുമാരൻ ദുര്യോധനൻ ധീരനായി നിന്ന് അവസാന നിമിഷം വരെയും പൊരുതി. പക്ഷേ... വിധി അമ്മയുടെ മകൾക്ക് എതിരായിരുന്നു. "

ഇതുകേട്ടു ഗാന്ധാരി രോഷത്തോടെ പറഞ്ഞു.
"ഹാ! കൊള്ളാം കൃഷ്ണാ! നിന്റെ വാക്ചാതുര്യം...

നിന്റെ മായയാൽ ആണ് എന്റെ കുഞ്ഞ് കൊല്ലപ്പെട്ടത് ..

നീ കൂട്ടുനിന്നു എല്ലാവരേയും കൊല്ലിച്ചിട്ട് ഇപ്പോള് വിധിയെ പഴിക്കുന്നോ?"

കണ്ണൻ ശന്തനായി ചോദിച്ചു.

"അമ്മേ ഈ വിനാശകരമായ യുദ്ധത്തിന്റെ പര്യവസാനം ഇങ്ങനെ തന്നെ ആകും എന്ന് അമ്മയ്ക്കും അറിവുണ്ടായിരുന്നതല്ലേ??

കടൽക്കരയിലെ മണൽ തരികൾ ശക്തമായ തിരയെടുക്കുമെന്ന് അറിഞ്ഞിട്ടും, അതിനെ സ്വന്തമാക്കാൻ മാറോടണക്കുന്നതു
പോലെ
അമ്മയുടെ മകൻ അഹർതയില്ലാത്തതെല്ലാം സ്വന്തമാക്കാൻ അനുചിതമായ മാർഗ്ഗങ്ങളിലൂടെ ചരിച്ചപ്പോഴും തെറ്റ് തിരുത്താൻ അമ്മ ശ്രമിച്ചില്ല.... അതല്ലേ അമ്മയുടെ മക്കൾക്ക് ഈ ഗതി വന്നത്.?? "

ഗാന്ധാരി പരിഭവത്തോടെ പറഞ്ഞു.

"എങ്കിലും കൃഷ്ണാ! നീ മനസ്സുവച്ചാൽ ഇതെല്ലാം നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു..."
ഉറച്ച സ്വരത്തില് കണ്ണൻ ചോദിച്ചു.

"കൃഷ്ണൻ അതിനു ശ്രമിച്ചില്ല എന്ന്
അമ്മക്ക് ഉറപ്പിച്ചു പറയാനാകുമോ? എത്ര തവണ ഞാൻ സന്ധി ചർച്ചകൾക്കായി ഹസ്തിനപുരത്തേക്ക് എത്തി.??
ദുര്യോധനനെ എത്രയധികം ഞാൻ ഉൾപ്പടെ ഉള്ളവർ ഉപദേശിച്ചു ??

ഈ യുദ്ധം ഒഴിവാക്കാൻ പല വ്യവസ്ഥകളും മുന്നോട്ടു വച്ചതല്ലേ ഞാൻ??
അവയിൽ ഒന്നു പോലും അംഗീകരിക്കാൻ തയ്യാറാകാതെ എല്ലാം തനിക്കു സ്വന്തമാക്കണം എന്ന സ്വാർത്ഥ ചിന്താഗതിയേക്കാൾ പാണ്ഡവർ നശിക്കണം ദുർബുദ്ധിയായിരുന്നില്ലേ അമ്മയുടെ മക്കളെ ഈ ദുർവിധിയിലേക്ക് നയിച്ചത്?? "

ഗാന്ധാരി മൗനമായി കണ്ണുനീർ വാർത്തു...

കൃഷ്ണൻ തുടർന്നു.

"അമ്മയുടെ മകൻ വളരെ നല്ല ഭരണാധികാരി ആയിരുന്നു. ഏറെ സുഹൃത് വലയം ഉണ്ടയിരുന്നീട്ടും ആരും അവന് നേരായ മാർഗം ഉപദേശിച്ചില്ല.
സ്തുതിപാടകരായി കൂടെ നിന്നവർ തന്നെയാണ് അവനിൽ സ്വാർത്ഥതയുടെ വിത്തുകൾ പാകി ഈ പടുമരണത്തിലേക്ക് അവനെ കൊണ്ടെത്തിച്ചതും..."

ഗാന്ധാരി കൃഷ്ണന്റെ കൈകൾ രണ്ടും തന്റെ മുഖത്തോടു ചേർത്തു കരഞ്ഞുകൊണ്ടു പറഞ്ഞു.
"നീ ഞങ്ങളുടെ ബന്ധുവല്ലേ വാസുദേവാ!
നീ ഞങ്ങളുടെ ഹിതം ആഗ്രഹിച്ചിരുന്നെങ്കിൽ അവനെ പറഞ്ഞു തിരുത്തുമായിരുന്നു. ഈ വിധം കൊല്ലിക്കുമായിരുന്നില്ല."

ഗാന്ധാരിയുടെ പുറത്തു തലോടിക്കോണ്ട് കൃഷ്ണൻ ചോദിച്ചു.
" പുത്രദുഃഖത്താൽ അമ്മയ്ക്ക് മറവി സംഭവിച്ചുവോ?
യുദ്ധം ഒഴിവാക്കാനായി ഞാൻ നേരിട്ടു സന്ധി സംഭാഷണത്തിന് ഹസ്തിനപുരത്തിലേക്ക് വന്നത് അമ്മ ഓർക്കുന്നില്ലേ? അന്ന് യുദ്ധം ഒഴിവാക്കാൻ എത്രയെത്ര ഉപായങ്ങൾ ഞാൻ നിർദ്ദേശിച്ചു?
ഒന്നും അമ്മയുടെ പുത്രൻ അംഗീകരിച്ചില്ല. പാണ്ഡവർക്ക് അവർക്ക് അവകാശപ്പെട്ടത് ഒന്നും തിരികെ നൽകില്ലെന്ന് ദുര്യോധനൻ തീർത്തു പറഞ്ഞില്ലേ.

അവസാനം ഒരു സാധാരണ പ്രജയായി കഴിയാൻ ഒരു ഗൃഹമെങ്കിലും നൽകിക്കൊണ്ട് യുദ്ധം ഒഴിവാക്കാൻ ഞാൻ പറഞ്ഞതല്ലെ?

എന്റെ വാക്കുകളെ പുച്ഛിച്ചുകൊണ്ട് സൂചി
കുത്താനുള്ള സ്ഥലം പോലും പാണ്ഡവർക്കു നല്കില്ലെന്നു ആക്രോശിച്ചപ്പോൾ അമ്മയും മകനെ തിരുത്താൻ ശ്രമിച്ചു പരാജയപ്പട്ടത് മറന്നുപോയോ?

ഈ വാശിയുടെ അനന്തരഫലം ഇങ്ങിനെയെല്ലാം ആയിരിക്കുമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ??? അതെല്ലാം പാണ്ഡവപക്ഷവാദിയായ എന്റെ ജല്പനങ്ങളാണെന്നും, ഞാൻ വാക്കുകളാൽ ഇന്ദ്രജാലം കാട്ടി കൗരവരുടെ യുദ്ധശൌര്യം കെടുത്താൻ ശ്രമിക്കുന്ന കപടഗോപാലനാണെന്നും വൃന്ദാവനത്തിലെ കൃഷ്ണന്റെ കപടനാട്യം ഈ സുയോധനന്റെ മുന്നിൽ വിലപ്പോവില്ല എന്ന അഹങ്കാരവും അഹംഭാവവും നിറഞ്ഞ വാക്കുകൾ അമ്മ മറന്നുപോയോ??

ഗാന്ധാരി കോപത്തോടെ ചോദിച്ചു.
"കൃഷ്ണാ! എന്റെ മകനെ പഴിചാരി നീ രക്ഷപ്പെടാൻ നോക്കുന്നോ? അജയ്യനായ ഭീഷ്മരെ വീഴ്ത്തിയത് നിന്റെ കുടിലതയല്ലേ?"
കണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു.
"അമ്മേ ഓരോ സൃഷ്ടിയുടെയും കാലഗണനയനുസരിച്ച് ആര് എപ്പോൾ എവിടെ വെച്ച് എങ്ങിനെ വീഴ്ത്തണമെന്നുണ്ട്.
അതു മാത്രമാണ് ഞാൻ ആർജ്ജുനനെ അറിയിച്ചത്. അർജ്ജുനൻ വിധി നടപ്പാക്കി."

"ഹ! വിധിയോ? ആരുടെ വധി? എന്നോടോ കൃഷ്ണാ ഈ കപട നാട്യം? കുലഗുരുവായ ദ്രോണർ നിന്റെ ആസൂത്രിതമായ ഇടപെടൽ മൂലമല്ലേ കൊല്ലപ്പെട്ടത്?
കർണ്ണനേയും നിന്റെ കുതന്ത്രത്താൽ ദയനീയമായി കൊന്നു കളഞ്ഞില്ലേ?"
ആയുധമെടുക്കില്ല എന്നൊരു ന്യായം പറഞ്ഞ് നീ കുടിലതയോടെ പാണ്ഡവർക്കു വേണ്ട നിർദ്ദേശം നല്കി ഞങ്ങളെ ചതിച്ചു തോൽപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു വാസുദേവാ?"

കണ്ണന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
"എന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന അമ്മ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കൂ.. അമ്മയ്ക്ക് ഇതിനെല്ലാം ഉത്തരം ലഭിക്കും. കുലവധുവായ സ്ത്രീരത്നത്തെ രാജസഭയിൽ ജനങ്ങൾ നോക്കിനിൽക്കേ വിവസ്ത്രയാക്കിയാക്കാൻ ശ്രമിച്ചത് ഇതിനു മുൻപ് കേട്ടു കേൾവിപോലും ഇല്ലാത്ത മഹാപാതകമല്ലേ??
കൃഷ്ണയുടെ ദീനരോദനം കാതങ്ങളകലെ നിന്ന് ഞാൻ കേട്ടു.
എന്നാൽ ആ സഭയിലിരുന്ന അമ്മ ഉൾപ്പെടെ ഉള്ളവർക്ക്,
ഭീഷ്മനും ദ്രോണരും ഉൾപ്പെടുന്ന കൗരവ മഹാരഥികൾക്ക്,,
ധർമിഷ്ടനെന്ന് ലോകം വാഴ്ത്തുന്ന വിദൂരർക്ക്
പുത്രിതുല്ല്യയായ അവളുടെ കരച്ചിൽ എന്തേ കേൾക്കാനായില്ല???

മാതാവിന്റെ കടമയല്ലേ മകളുടെ രക്ഷ,? സ്ത്രീക്ക് മാനത്തേക്കാൾ മീതെ ഒന്നും ഇല്ല എന്ന സത്യം സ്ത്രീയായ അമ്മയ്ക്ക് പോലും എന്തേ കാണാനാകാതെ പോയി??

ശീലകൊണ്ട് കണ്ണുകളെ മൂടിക്കെട്ടിയപോലെ അന്ധമായ പുത്ര സ്നേഹത്താൽ അമ്മ സ്വന്തം മനഃസാക്ഷിയേയും മൂടിക്കെട്ടി.

ഈ കുരുപരമ്പര അധർമ്മത്തിന്റെ
കുത്തൊഴുക്കിൽപ്പട്ടത് സ്വന്തം പ്രവർത്തികൾ കൊണ്ട് മാത്രമാണ്.

ദ്രോണർ യുദ്ധ വിദഗ്ദനായിരുന്നു. ധനുർവിദ്യയിൽ അഗ്രഗണ്ണ്യൻ ആയിരുന്നു...
എന്നാൽ എങ്ങിനെയും യുദ്ധം ജയിക്കാൻ വേണ്ടി നിരപരാധികളെ ബ്രഹ്മാസ്ത്രത്താൽ കൂട്ടക്കൊല നടത്തി.
അത് അധർമ്മമല്ലേ???

വില്ലാളി വീരനും, ധർമ്മിഷ്ഠനും, ദാനശീലനും ആയിരുന്ന കർണ്ണൻ സ്വന്തം കഴിവിലുള്ള അഹന്തയാൽ കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ കൊല്ലാനായി പിന്നിൽ നിന്ന് ആക്രമിച്ച് അവന്റെ വില്ലൊടിച്ചത് ധർമ്മമായിരുന്നോ?"

ഗാന്ധാരി കണ്ണന്റെ മുന്നിൽ തളർന്നിരുന്നുകൊണ്ട്
വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

"എനിക്ക് ഒന്നും അറിയില്ല കൃഷ്ണാ.. യുദ്ധഭൂമി സന്ദർശിച്ച് എന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണണം എന്ന് ഒരാഗ്രഹമുണ്ട്."

കൃഷ്ണന് പുഞ്ചിരിച്ചു.
" അതറിഞ്ഞാണ് ഞാൻ വന്നത്. അമ്മ വന്നാലും."
കണ്ണൻ ഗാന്ധാരിയെ യുദ്ധഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുദ്ധരംഗം കണ്ട് ഗാന്ധാരി അത്യാത്ഭുതത്തോടെ കൃഷ്ണന്റെ കൈകളിൽ മുറക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
" കൃഷ്ണാ! ഈ അന്ധതയിലും എനിക്കെല്ലാം കാണാന് കഴിയുന്നു. ഇത് നിന്റെ മായാശക്തിയാണോ?"

"ഒരിക്കലും അല്ല അമ്മേ ഈ ഉൾക്കാഴ്ചയുടെ കണ്ണ് അമ്മക്ക് പണ്ടേ ഉണ്ടായിരുന്നു. കാണണം എന്ന് സ്വയം ഇച്ഛയുണ്ടായപ്പോൾ അത് തുറന്നു. ഈ ഇച്ഛ ആദ്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ
മുന്നിൽ കാണുന്ന ഈ കാഴ്ച്ചകൾ ഒരിക്കലും കാണേണ്ടി വരില്ലായിരുന്നു.
പതിക്കു കാണാനാവാത്തത് തനിക്കും കാണേണ്ട എന്നു പറഞ്ഞു കണ്ണു മൂടിയതിനു പകരം എന്റെ കണ്ണുകൾ എന്റെ പതിക്കും അതിലൂടെ എന്റെ രാജ്യത്തിനും, പ്രജകൾക്കും നല്ലതു കാണാനായി തുറന്നിരിക്കും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിൽ??"

ഉത്തരം പറയാതെ ഗാന്ധാരി മുന്നോട്ട് നടന്നു.....

കൗരവ ശ്രേഷ്ഠരുടെ മൃതദേഹങ്ങൾ കണ്ട് ഹൃദയംനൊന്ത് പൊട്ടിക്കരഞ്ഞു.
"കൃഷ്ണാ! സൂര്യ സമാനനായ കർണ്ണന്റെ കിടപ്പ് കണ്ട് എന്റെ ഹൃദയം പിളർക്കുന്നു. മരണത്തിലും വിട്ടുപിരിയാത്ത ആ മുഖകാന്തി!..
അതാ അവിടെ അർജ്ജുനന്റെ പുത്രനായ നിന്റെ മരുമകൻ അഭിമന്യുവിന്റെ മൃതദേഹം. നീ ഇതു കാണുന്നില്ലേ കൃഷ്ണാ? "

ഗാന്ധാരി ഓടിച്ചെന്ന് അവന്റെ മുഖത്ത് തലോടി ഉമ്മ വച്ചു. കഷ്ടം കൃഷ്ണാ.... ഈ പൊന്നോമനയെ ഓർത്തുപോലും നിനക്ക് ദുഃഖമില്ലേ?"
ദേഷ്യം കലർന്ന മിഴികളോടെ കൗരവ മാതാവ് കണ്ണനെ നോക്കി. കണ്ണൻ അപ്പോഴും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു.
"അമ്മേ അഭിമന്യുവിനെക്കുറിച്ച് എനിക്കഭിമാനമേയുള്ളൂ. ആറു മഹാരഥന്മാരോട് ഒറ്റക്ക് പൊരുതി വീര മൃത്യു വരിച്ച മഹായോദ്ധാവാണ് എന്റെ അഭിമന്യു "

ഗാന്ധാരിയെ കണ്ണൻ വീണ്ടും മുന്നോട്ടു നയിച്ചു.
അതാ മുന്നിൽ വികൃതമായ ദുശ്ശാസനന്റെ മൃതദേഹം.
ഗാന്ധാരി ആ കാഴ്ച്ച കണ്ടു യുദ്ധഭൂമിയിൽ തളർന്നിരുന്നു.
"നോക്കു, കൃഷ്ണാ എന്റെ പൊന്നോമന!
ഹോ! എന്റെ ‍ ദുശ്ശാസനന്റെ സുന്ദരമായ മുഖം ഈ വിധം തച്ചുടച്ചുവല്ലോ? ഭീമൻ എന്തിനീ കൊടും ക്രൂരത ഇവനോടും ഈ മാതാവിനോടും കാട്ടി?
കൃഷ്ണാ തടയാൻ കഴിയുമായിരുന്നല്ലേ എന്നീട്ടും?? നീയ്യതു ചെയ്തില്ലല്ലോ കണ്ണാ? എന്റെ മക്കളെ കൊല്ലിക്കുക എന്നതായിരുന്നോ നിന്റെ അവതാര ലക്ഷ്യം?"
കോപത്താൽ എരിയുന്ന കണ്ണുകളാൽ ഗാന്ധാരി കൃഷ്ണനെനോക്കി. കണ്ണൻ അപ്പോഴും മൗനമായി പുഞ്ചിരിച്ചുകൊണ്ട് ഗാന്ധാരിയുടെ കൈപിടിച്ച് സ്യമന്ത പഞ്ചക തീരത്തു കിടക്കുന്ന ദുര്യോധനന്റെ മൃതദേഹത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ കടിഞ്ഞൂൽ പുത്രനെക്കണ്ട് ഉറക്കെക്കരഞ്ഞുകൊണ്ട് മൃതദേഹത്തിലേക്കു വീണ ഗാന്ധാരിയെ കൃഷ്ണൻ
എഴുന്നേൽപ്പിച്ചു.

ഗാന്ധാരി ക്രോധത്തോടെ കണ്ണന്റെ കയ്യിൽ നിന്ന് കുതറിമാറി മകന്റെ അടുത്തിരുന്നു ഉറക്കെ വിലപിക്കാൻ തുടങ്ങി. " പ്രിയ പുത്രാ! സുയോധനാ! നിന്റെ അമ്മ ഇതെങ്ങിനെ സഹിക്കും? ഈ ദാരുണമായ കാഴ്ച്ച മാതൃഹൃദയം പിളർത്തുന്നു. നിന്റെ അതിസുന്ദരമായ തുടകൾ ഭീമൻ തന്റെ ഗദയാൽ തച്ചുടച്ചുവല്ലോ? ഗദാ യുദ്ധത്തില് അഗ്രഗണ്യനായ എന്റെ പുത്രനെ .....ഹാ!...കഷ്ടം? കൃഷ്ണാ! നീയല്ലേ ഇത് പവനപുത്രനെക്കൊണ്ട് ചെയ്യിച്ചത്...
കൊല്ലിക്കുക എന്നത് നിനക്ക് വിനോദമല്ലേ?" ഗാന്ധാരി കൃഷ്ണന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കൃഷ്ണൻ പുഞ്ചിരിച്ചു. അത് കണ്ട ഗാന്ധാരിക്ക് കോപം അടക്കാനാവാതെ തിരിഞ്ഞ് കൃഷ്ണനോട് ക്രോധാവേശത്താൽ ഉറക്കെ പറഞ്ഞു. ഹേ! വാസുദേവ കൃഷ്ണാ ! ഇതുവരെ ഞാന് ആർജ്ജിച്ച തപോബലശക്തിയാൽ എന്റെ പാതിവ്രത്യ ശക്തിയെ സാക്ഷിയാക്കി നിന്നെ ഇതാ ഞാൻ ശപിക്കുന്നു... ഇന്നേക്ക് മുപ്പത്തിയാറ് വർഷം കഴിയുമ്പോൾ നിന്റെ യാദവകുലവും ഇതുപോലെ തമ്മിലടിച്ചു നശിക്കും ...
ചിതറിക്കിടക്കുന്ന മൃദ്ധദേഹങ്ങൾ കണ്ടു ഞാൻ കരഞ്ഞതുപോലെ നിന്റെ കുലസ്ത്രീകളും അലമുറയിട്ടു കരയുന്നത് നീ കാണും.
ഈ അമ്മയുടെ ശാപവാക്കുകൾ ഒരിക്കലും പാഴാവില്ല മാധവാ ഇത് തീർച്ച."

ശാപവർഷം ചൊരിഞ്ഞ അടുത്ത നിമിഷം സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഗാന്ധാരി പൊട്ടിക്കരഞ്ഞു. കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തു പിടിച്ച് സ്നേഹത്തോടെ തലോടിക്കൊണ്ടു പറഞ്ഞു.

"മതി അമ്മേ ഇനി ശാന്തമാകൂ.....അമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്ന ദുഖം ഈ ശാപത്തോടു കൂടി ഞാൻ ഇതാ സ്വീകരിക്കുന്നു. വൃഷ്ണികുലത്തിന്റെ നാശം എന്നേ എഴുതപ്പെട്ടു കഴിഞ്ഞതാണ്. ഈ ശാപം അതിനൊരു നിമിത്തം മാത്രമാണ്."

ഗാന്ധാരിയുടെ മനസ്സ് അല്പം ശാന്തമായി. സ്നേഹത്തോടെ കണ്ണന്റെ മുഖത്തേക്ക് നോക്കി. കാണാനാവുന്നില്യ. ആ കണ്ണുകളിൽ വീണ്ടും അന്ധകാരം നിറഞ്ഞിരിക്കുന്നു...

കൃഷ്ണാ... എന്താണിത്? ഇനിയും മതിയായീല്ലേ നിന്റെ പരീക്ഷണം. എന്തിന് വീണ്ടും എന്നെ ഇങ്ങിനെ ശിക്ഷിക്കുന്നു?? വേദനിപ്പിക്കുന്നു??
ഇനി മതിയാക്കൂ നിന്റെ ലീലകൾ.
കൃഷ്ണൻ ഗാന്ധാരിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
"ഭഗവൻകനിഞ്ഞു നൽകിയ
വെളിച്ചം എന്നു മുതല് സ്വയം വേണ്ടന്നു വെച്ചുവോ അന്നു മുതൽ ആ ശക്തി അമ്മക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. അന്ധനായ ധൃതരാഷ്ട്രർ ദീർഘായുഷ്മാനാണന്നും, ഭാവിയിൽ കിരീടാവകാശിയാകുമെന്നും കാഴ്ച്ചയുള്ള ഒരു കുലവധു രാജാവിന് നേർവഴി കാട്ടുമെന്നുമുള്ള ഭാവി മുൻകൂട്ടി അറിഞ്ഞിരുന്ന ഭീഷ്മർ ഈ ഗുണങ്ങൾ അമ്മയിൽ കണ്ടെത്തി.
പക്ഷേ അമ്മ ചെയ്തതെന്താണ്? ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധർമ്മം അനുഷ്ഠിക്കാൻ ഒരു വേദവും അനുശാസിക്കുന്നില്ല. ധൃതരാഷ്ട്രർ പോലും അമ്മയുടെ തീരുമാനത്തെ എതിർത്തില്ലേ? പതിയെ അനുസരിക്കുക എന്നതല്ലേ ശരിയായ പതിവൃതാ ധർമ്മം? അത് പാലിക്കാൻ അമ്മ തയ്യാറായില്ല. അവിടെയല്ലേ കുരുവംശ നാശം തുടങ്ങിയത് ? നൂറു മക്കൾക്ക് ജന്മം നൽകിയെന്നഭിമാനിക്കുന്ന അമ്മയിലെ മാതൃഭാവം ഒരു പുത്രന്റെയെങ്കിലും മുഖം ദർശിക്കാൻ തയ്യാറായോ?
മാതൃമഹിമ ജന്മം നൽകുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂർണ്ണമാകൂ!

അമ്മേ! അമ്മയുടെ കർമ്മഫലം ആണ്ഇത്. അവരവർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്.
അതിനെ സ്വീകരിക്കുകയെ വഴിയുള്ളൂ.
അതു തിരിച്ചറിയാനാവാത്തതുകൊണ്ടാണ് ഭഗവാന്റെ പരീക്ഷണമാണ് ശിക്ഷയാണ് എന്നെല്ലാം തെറ്റിധരിക്കുന്നത്. ഈശ്വരൻ തന്നതിനെ മനപ്പൂർവ്വം നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ. വാശിയുടേയും അഹന്തയുടേയും അഹംഭാവത്തിന്റെയും പേരിൽ ആ കാരുണ്യം കൊട്ടിയടക്കുമ്പോൾ അതിന്റെ അനന്തരഫലവും അനുഭവിക്കേണ്ടി വരുന്നു.

ഗാന്ധാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പശ്ചാത്താപത്തോടെ തലതാഴ്ത്തി അവർ കുരുക്ഷേത്രത്തിൽ തളർന്നിരുന്നു. കൃഷ്ണൻ കാരുണ്യത്തോടെ ഗാന്ധാരിയെ തന്റെ മാറോടു ചേർത്തു.

മഹാഭാരതത്തിലെ ഓരോ രംഗവും മനനം ചെയ്താൽ ഈ മനുഷ്യ ജന്മത്തിന്റെ അമൂല്യതയും നശ്വരങ്ങളായ ലൗകിക നേട്ടത്തിന്റെ നിസ്സാരതയും ബോദ്ധ്യമാകും. .. ലൗകികമായി ആഗ്രഹിക്കുന്നതെല്ലാം നേടിയാലും പിന്നേയും ഒരപൂർണ്ണത തോന്നും. ഒരിക്കലും ഒരു തൃപ്തി കിട്ടാത്ത അവസ്ഥ. ലൗകിക ദൃഷ്ട്യാ ഇനി നേടാനായി ഒന്നും തന്നെ ഇല്ല താനും. ശരീര സുഖത്തിനു വേണ്ടതെല്ലാം ലഭിച്ചിട്ടും തൃപ്തി വരാത്തത് എന്താണ്?
ആഹാരം ,സമ്പത്ത്, വാഹനങ്ങൾ, സുഖസൌകര്യങ്ങൾ, പഠിപ്പ്, ഉദ്യോഗം ,ലോക സുഖഭോഗങ്ങൾ തുടങ്ങി ശാരീരികമായും മാനസികമായും ബുദ്ധിപരമായും എന്ത് തന്നെ നേടിയാലും പിന്നേയും എന്തിനോ ഒരു ദാഹം. അതാണ് അന്തര്യാമിയായ ഭഗവാനെ അനുഭവിക്കാനുളള അന്തർദാഹം... ആത്മാനുഭവത്തിന് എല്ലാം ഉപേക്ഷിക്കണോ?
നമ്മളായീട്ട് ഉപേക്ഷിച്ചാൽ ഒന്നും നമ്മെ വിട്ടുപോകില്ല. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഉപേക്ഷിച്ചാൽ അത് പൂർവ്വാധികം ശക്തിയോടെ നമ്മെ വീണ്ടും ബന്ധിക്കും
എല്ലാം അനുഭവിച്ച് അതിന്റെ നിസ്സാരത ബോദ്ധ്യമായി അതിൽ ശ്രദ്ധ ഇല്ലാതായാൽ അവയെല്ലാം നമ്മെ തനിയെ വിട്ടുപോകും.
ഒരോരോ ജീവനും ഭഗവാൻ എന്തു തന്ന് ഏതു തലത്തില് ഇരുത്തിയോ ആ തലത്തിലിതുന്ന്, ഭഗവത് നിയോഗം പരാതിയും പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ആത്മാര്ത്ഥമായി ചെയ്തു തീർക്കണം. ബുദ്ധികൊണ്ട് അതിൽ നിന്ന് അല്പമെങ്കിലും വ്യതിചലിച്ചാൽ എല്ലാ താളവും തെറ്റും. പിന്നീട് നമ്മുടെ സ്വപ്രയത്നം കൊണ്ട് എത്ര പരിശ്രമിച്ചാലും അത് ശരിയാക്കാന് കഴിയില്ല
സംസാര ബന്ധനത്തിലകപ്പെട്ട് വീഴ്ച്ച സംഭവിച്ചാൽ
അത് തിരിച്ചറിയുന്ന മാത്രയിൽ സ്വയം ശരിയാക്കാൻ പരിശ്രമിക്കുക എന്നതിലുപരി, ഭഗവാനിൽ ശരണാഗതി പ്രാപിക്കുക എന്നതു മാത്രമാണ് ഏക മോക്ഷമാർഗ്ഗം.

സത്യഭാമയുടെ പാരിജാതമരം

 എന്റെ ഭാമേ പാരിജാതമാലയല്ലേ ഞാൻ രുഗ്മിണിക്ക് കൊടുത്തത്, പാരിജാതവൃക്ഷം തന്നെ ഞാൻ നിനക്കുതരാൻ തീരുമാനിച്ചിരിക്കുന്നു. കോപമെല്ലാം മറന്ന് ഭാമ സന്തോഷത്താൽ മതിമറന്നു. രാത്രിതന്നെ ദാരുകനെ വിളിച്ച് തേർകൂട്ടി ശ്രീകൃഷ്ണൻ ദേവലോകത്തെത്തി. ദേവേന്ദ്രനുമായുള്ള ചെറിയ ഒരു ഏറ്റുമുട്ടലിന്നുശേഷം പാരിജാതവൃക്ഷവുമായി ഭഗവാൻ ദ്വാരകയിൽ എത്തി. പാരിജാതം ഭാമയുടെ കൊട്ടാരമുറ്റത്ത് നട്ടു.എന്നാൽ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ശ്രീകൃഷ്ണന്റെ മനസ്സിൽ ചായ്വ് പോലെ പാരിജാതം രുഗ്മിണിയുടെ കൊട്ടരാമുറ്റത്തെയ്ക്കാണ് ശാഖകൾ നീട്ടി പടർന്ന് നിൽക്കുന്നത്. മരമിങ്ങും മലരങ്ങുമാണ്. നിത്യവും രാവിലെ പൂക്കൾ നിരന്നുക്കിടക്കുന്നത് രുഗ്മിണിയുടെ മുറ്റത്താണ്. ഇത് ഭാമയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. തന്നെക്കാളധികം ഭഗവാന്റെ പ്രേമത്തിന് പാത്രമായിട്ടുള്ളത് രുഗ്മിണിയാണ്. ഭാമ വിഷമിച്ചു.

ശ്രീകൃഷ്ണൻ തന്റെ മാത്രമാകണം. ഈ ജന്മത്തിൽ നടക്കാത്തകാര്യമാണ് ഇതെങ്കിലും അടുത്തജന്മത്തിലെങ്കിലും ഇത് സാധിചെടുക്കണം. അടുത്തദിവസം തന്നെ നാരദമുനിയെ വിളിച്ച് അദ്ദേഹത്തിന്റെ ഉപദേശം തേടി. 'ഇനിയുള്ള ജന്മങ്ങളിലും ഭഗവാൻ ശ്രീകൃഷ്ണനെ തന്നെ ഭർത്താവായി ലഭിക്കണം, അതും തനിക്ക് മാത്രമായി, അതിന് ശാസ്ത്രോക്തമായി എന്തെങ്കിലും ക്രിയാവിധിയുണ്ടോ ? നാരദൻ മനസ്സിൽ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. 'മറുജന്മ മംഗല്യത്തിനായി ഈ ജന്മഭർത്താവിനെ ഒരുത്തമ ബ്രാഹ്മണന് ദാനം ചെയ്യണം. 'ഭാമ കൃഷ്ണനോട് കാര്യം അറിയിച്ചു. എന്നാൽ ഭാഗവനെദാനമായി സ്വികരിക്കാൻ ഒരൊറ്റ ബ്രാഹ്മണനും തയ്യാറായില്ല. ഒടുവിൽ ആ ചുമതലയും നാരദന് ഏറ്റെടുക്കേണ്ടിവന്നു. ഭാമ രണ്ടുകൈയിലും ജലമെടുത്ത്‌ കുറച്ച്പൂക്കളുമെടുത്ത് 'അർപ്പണം 'എന്ന് ഉരുവിട്ട് ഭഗവാനെ നാരദന് നൽകി. നാരദൻ അർപ്പണദാനവസ്തുവായ ഭഗവാനുമായി യാത്രയായി. വഴിയിൽവെച്ച് ഭഗവാനെക്കൊണ്ട് തന്റെ വീണയും നാരദൻ എടുപ്പിച്ചു. വാർത്ത ദ്വാരകപുരിയാകമാനം പരന്നു. ബലരാമൻ ഓടിച്ചെന്ന് നാരദനെ തടഞ്ഞുനിർത്തി. അർപ്പണദാനത്തിന്റെ ബാദ്ധ്യതയിൽ നിന്നും കൃഷ്ണനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അർപ്പണദാനവസ്തുവിന്റെ തുല്യതൂക്കം സ്വർണ്ണം തന്നാൽ അർപ്പിതവസ്തുവായ ഭഗവാനെതിരികെ തരാമെന്ന് നാരദൻ സമ്മതിച്ചു. വിവരമറിഞ്ഞ സത്യഭാമയ്ക്കും ആശ്വാസമായി. ദിവസവും എട്ടുതോലതൂക്കം സ്വർണ്ണം നൽകുന്ന സ്യമന്തകമണി സൂക്ഷിക്കുന്ന സത്യഭാമായ്ക്കുണ്ടോ സ്വർണ്ണത്തിനു പഞ്ഞം. സ്വർണ്ണവും, തുലാസും തയ്യാറായി. ഒരു തട്ടിൽ ഭഗവാൻ ഇരുന്നു. മറുതട്ടിൽ സത്യഭാമയുടെ വീട്ടിലെ സകല സ്വർണ്ണാഭരണങ്ങളും. ഭഗവാൻ ഇരിക്കുന്ന തട്ട് എന്നിട്ടും നിലത്തുതന്നെ !! വീണ്ടും വരുത്തി സ്വർണ്ണാഭരണങ്ങൾ, ദ്വാരകയിലെ ആബാലവൃദ്ധജനങ്ങളും ഭഗവാന്റെ തുലാഭാരത്തിനായി തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്ത് മരുതട്ടിൽ വെച്ചു. എന്നിട്ടും തട്ടുകളുടെ മുൻനിലയ്ക്ക് യാതൊരു മാറ്റവുംമില്ല.....
സ്വർണ്ണക്കൂമ്പാരത്തെ തോൽപ്പിച്ച തുളസിയില....,

പൂജാമുറിയിലെ വിഷ്ണുവിഗ്രഹത്തിന് മുമ്പിലായിരുന്ന രുഗ്മിണിദേവി ഈ കോലാഹലമൊന്നും അറിഞ്ഞതേയില്ല. നാരദമുനി പറഞ്ഞയച്ച ദൂതനിലൂടെ വിവരങ്ങളറിഞ്ഞ അവർ പൂജാപാത്രം പോലും നിലത്തുവയ്ക്കാതെ സംഭവസ്ഥലത്തെത്തി. രുഗ്മിണിദേവി, കൃഷ്ണനിരിക്കുന്ന തട്ടിനെ ഒരു വലംവെച്ച്‌ ഭഗവാനെ നമസ്ക്കരിച്ച്‌ പൂജാപാത്രത്തിൽനിന്നും ഒരു തുളസിദളമെടുത്ത് ധ്യാനപൂർവം മറുതട്ടിൽ വെച്ചതും ഭാഗവാനിരിക്കുന്ന തട്ട് പൊന്തി രണ്ട് തട്ടുകളും സമതുലിതമായി. ദ്വാരകവാസികൾ മുഴുവൻ സന്തോഷത്തോടെ കൃഷ്ണനെ പ്രദക്ഷിണം ചെയ്തു. ഒരേ ഒരു തുളസിയിലയാൽ ഭക്തിയുടെയും, ഭർത്തൃപ്രേമത്തിന്റെയും അന്തരം ബോദ്ധ്യപ്പെടുത്തി രുഗ്മിണി ദേവിയുടെ അർപ്പണമനോഭാവത്തിന് മുന്നിൽ നാരദനും, മത്സരഭാവം മറന്ന് സത്യഭാമയും നമസ്ക്കരിച്ചു......!!!

ചെമ്മന്തട്ട മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം.

ഐതിഹ്യം മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടാൻ വേണ്ടി പഞ്ചപാണ്ഡവർ തൃശ്ശൂരിലെത്തി പല ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തത്. 1. സോമേശ്വരം 2. പൂവണി 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശിവക്ഷേത്രം
പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.

ശിവക്ഷേത്രങ്ങളിൽ കാണുന്ന നന്ദികേശന്റെ പ്രാധാന്യം


ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോൾ ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ നന്ദികേശന്‍ കിടക്കുന്നത് കാണാറുണ്ട്‌. പരമേശ്വരന്റെ അംശമാണ് നന്ദി ദേവന്‍. ഈ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാല്‍ നന്ദി എന്നു പേര് ലഭിച്ചു. സദാശിലയായി നിലകൊള്ളുന്നതിനാല്‍ നിലയായി ഇരിക്കല്‍ എന്നും നന്ദിക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശന്‍. അഹോരാത്രം ശിവനേ! ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നിൽക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും,തടിച്ചുകൊഴുത്ത പിന്‍ഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ-ശിവലിംഗത്തെ കാണാം. കാതോര്‍ത്ത് കിടക്കുന്ന ആ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങള്‍ പറയാം. ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങള്‍ നിമിഷങ്ങള്‍ക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയില്‍ പ്രധാനം ഇന്ദ്രനന്ദി, ബ്രഹ്മനന്ദി, ആത്മനന്ദി, ധര്‍മ്മനന്ദി എന്നിവയാണ്. ഇന്ദ്രനന്ദി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലില്‍ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ കിടപ്പ്. ബ്രഹ്മനന്ദി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്ദി എന്നും ഇതിന് പേരുണ്ട്. ഇത് നിര്‍മ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്ദിയെ കാണാം. കൊടിമരത്തിന്റെ ചുവട്ടില്‍ കാണുന്ന നന്ദിയാണ് ആത്മനന്ദി. പ്രദോഷ കാലത്ത് നന്ദിക്ക് പൂജ ചെയ്താല്‍ സര്‍വ്വഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്. പരമശിവന്റെ അരികിലായി മഹാമണ്ഡപത്തില്‍ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധര്‍മ്മ നന്ദിയുടേത്.
പ്രളയത്തില്‍ എല്ലാം നശിച്ച്‌, എല്ലാം പരമശിവനില്‍ ഒടുങ്ങുന്ന സമയത്ത് ധര്‍മ്മം നില നിര്‍ത്താന്‍ പരമശിവനു സഹായഹസ്തവുമായി അരികില്‍ തന്നെ ധര്‍മ്മ നന്ദി കാത്തു കിടക്കുന്നു. ഇതു കൂടാതെ ദേശ കാലങ്ങള്‍ക്കനുസൃതമായി ഗോപുരവാതില്‍ക്കല്‍ വടക്കുനോക്കി ശയിക്കുന്ന അധികാരനന്ദി, ഗര്‍ഭഗൃഹത്തിനു പിന്‍വശം കാണുന്ന വൃഷഭഗണപതി എന്നീ നന്ദികേശന്മാരും നമുക്ക് അനുഗ്രഹം നല്‍കുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്. കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങള്‍ക്കും സംരക്ഷകനാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഏതു സമയത്തും ആ ഉയര്‍ന്നു വിടര്‍ന്നു നില്‍ക്കുന്ന കര്‍ണങ്ങളില്‍ സങ്കടമുണര്‍ത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച്‌ കാറ്റില്‍ പോലും അലിഞ്ഞു പോകാതെ വിഷമങ്ങള്‍ സ്വകാര്യമായി പറയാവുന്നതാണ്.

സുബ്രഹ്മണ്യ സ്വാമിയുടെ ആറുപടൈ വീടുകള്‍


1. തിരുപ്രംകുണ്ഡ്രം

വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം കൂടിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം.
ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.

2. തിരുച്ചെന്തൂര്‍

ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,
തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ ക്ഷേത്രം.
മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം.

3. പഴനി

കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,
ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട് ക്ഷേത്രം.
പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്.

4.സ്വാമിമലൈ

പഴനിമുരുകനെ തൊഴുത്
കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട് മഹാക്ഷേത്രം.
കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.

5. തിരുത്തണി

സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട് ക്ഷേത്രം.
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്.

6 . പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രം.
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം.
--കടപ്പാട്

പൂണൂലിൽ കോർത്ത മത്തി


ഗുരുവായൂർ തന്ത്രിയായ ചേന്നാസിനെ അപമാനിച്ച ആൾക്ക് ഭഗവാൻ കൊടുത്ത ശിക്ഷ

പണ്ട് ഗുരുവായൂർ ക്ഷേത്രപരിസരത്ത് പൂഴിക്കുന്നത്ത് ഉപ്പുകൂറ്റൻ എന്ന പേരിൽ ഒരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാൾ ജീവിച്ചിരുന്നു.. ആൾക്ക് വിദ്യാഭ്യാസമൊന്നുമില്ല. പൊണ്ണത്തടി മാത്രം. മദ്യപാനവും ശീലമായിരുന്നു. അയാളോട് എതിരിടാനോ മറ്റോ ആരും പോയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ അയാൾ പാത്രം കഴുകലും ആനപ്പിണ്ഡം വാരികളയലും ഒക്കെ ആയി കൂടി. ചകിരി , മടൽ എന്നിവ ചുമടാക്കി ക്ഷേത്രത്തിൽ എത്തിക്കുക, എന്നിവയൊക്കെ ഇയാളാണ്.. ക്ഷേത്രത്തിലെ കാളൻ വയ്ക്കുന്ന നാലു കാതൻ ചരക്ക് ഇയാൾ ഒറ്റക്ക് കഴുകി വൃത്തിയാക്കി വച്ചിരുന്നു. പ്രതിഫലമായി ക്ഷേത്രത്തിൽ നിന്ന് ഉരുളി നിറയെ ചോറ് കൊടുക്കും. ഭക്ഷണം വൈകിയാൽ ചീത്ത വിളിയും ഉണ്ട്. എല്ലാവർക്കും പേടിയുമായിരുന്നു. തനിക്ക് കിട്ടുന്ന ചോറും കഴിച്ച് അയാൾ തന്റെ പണിയെല്ലാം കഴിച്ച് രാത്രി തീർത്ഥക്കുളത്തിൽ ഇറങ്ങി കുറെ നേരം കിടക്കാറുണ്ട്. അയാൾ കുളിമാത്രമേ ഉള്ളു എന്നാണ് ഏവരും വിചാരിച്ചിരുന്നത്.. പക്ഷെ തീർത്ഥക്കുളത്തിലെ മത്സ്യങ്ങളെ ആരുമറിയാതെപിടിച്ചു കൊണ്ടുപോവാനാണ് അയാളുടെ നീരാട്ട്. ക്ഷേത്രക്കുളം നിറയെ മത്സ്യങ്ങൾ ഉണ്ടായിരുന്നു.

അങ്ങിനെയിരിക്കെ ക്ഷേത്രത്തിൽ ആ വർഷത്തെ ഉത്സവം ആരംഭിക്കാറായി. കലശാദി കാര്യങ്ങൾ നടന്നുവരുന്നു.ഒരു ദിവസം രാത്രി പൂജ കഴിഞ്ഞ് വയോധികനും സ്വാധിയുമായ ക്ഷേത്രം തന്ത്രി മേൽശാന്തിക്കടവിൽ കുളിക്കാൻ ഇറങ്ങി. അപ്പോൾ കുളത്തിനകത്ത് ആരോ ചാടുന്ന ശബ്ദം കേട്ടു .അദ്ദേഹം വേഗം കുളി കഴിഞ്ഞ് കുളക്കടവിൽ ചെന്നു നോക്കി.. അപ്പോൾ കണ്ടത് ഉപ്പുകൂറ്റൻ മീൻ പിടിക്കുന്ന കാഴ്ചയാണ്. തന്ത്രി അയാളോട് പറഞ്ഞു "ദൈവദോഷം ചെയ്യരുതേ... തീർത്ഥകുളത്തിലെ മത്സ്യങ്ങൾ ഭഗവാന്റെ പ്രിയപ്പെട്ടവരാണ്.അവയെ ഉപദ്രവിക്കരുത്. ക്ഷേത്രത്തിലെ ചോറും തിന്ന് ദൈവ ദോഷം പ്രവർത്തിക്കരുതേ. ആ മത്സ്യങ്ങൾ ഉള്ളത് കൊണ്ടാണ് കുളം ഇത്ര വൃത്തിയായി കിടക്കുന്നത്. "

അത് കേട്ട് ഉപ്പു കൂറ്റൻ പറഞ്ഞു താൻ തന്റെ പണി നോക്ക്.. മര്യാദക്കിരുന്നില്ലെങ്കിൽ തന്ത്രിയുടെ പൂണൂലിൽ മത്സ്യത്തെ കോർത്ത് ഇടുമെന്നും നേദ്യച്ചോറിനൊപ്പം മത്സ്യക്കറി കൂട്ടി കഴിപ്പിക്കുമെന്നും പറഞ്ഞു..
വയോധികനായ തിരുമനസിന് ഇത് സഹിക്കാനായില്ല.. ഇത്രയും കാലത്തിനിടക്ക് തന്നോട് ആരും ഇത്തരമൊരു വർത്തമാനം പറഞ്ഞിട്ടില്ല.. അദ്ദേഹം നാരായണ നാമം ചൊല്ലി മടങ്ങിപ്പോയി.അദ്ദേഹത്തിന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. ഇത്ര ദുഷ്ടനായ ഒരാൾ ക്ഷേത്രത്തിലും പരിസരത്തും അഴിഞ്ഞാടുകയും മത്സ്യങ്ങളെ കൊന്ന് കഴിക്കുകയും എങ്ങിനെ ശുദ്ധികലശമാടി മുളയിട്ട് കൊടികയറും... ആകെ വിഷമമായല്ലോ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിച്ച് രാത്രികഴിച്ചു കൂട്ടി.. എന്നും നിഷ്ടയോടെ തന്നെ പൂജിക്കുന്ന ആ സാധുവിന്റെ സങ്കടം ഭഗവാനറിയാതെ വരില്ലല്ലോ..
പിറ്റേ ദിവസം പതിവുപോലെ ഉപ്പു കൂറ്റൻ കലാ പരിപാടി ആരംഭിച്ചു.. അന്ന് കിട്ടിയത് പൊരുക്ക് എന്ന ഒരു തരം മത്സ്യം ആണ്. അവ ഇണ ചേർന്നേ ജീവിക്കൂ.ഇത്തരം മത്സ്യങ്ങളുടെ ചിറക് നല്ല മൂർച്ചയുള്ള ഇനമാണ്. ഇണയേ തപ്പാനായി കിട്ടിയ മീനിനെ വായിൽ കടിച്ച് പിടിച്ച് ഉപ്പു കൂറ്റൻ വെള്ളത്തിലേക്ക് മുങ്ങിയതും വായിലിരുന്ന മീൻ വഴുതി അയാളുടെ ഉള്ളിലേക്ക് ഇറങ്ങിപ്പോയി.. അയാൾക്ക് ശ്വാസം മുട്ടി വെപ്രാളപ്പെട്ട് കരയിലേക്ക് കയറി. മത്സത്തിന്റെ മൂർച്ചയേറിയ ചിറകുകൾ അയാളുടെ അന്നനാളത്തെയും കുടലിനേയും കീറി മുറിച്ച് അയാൾ ക്ഷേത്രക്കുളക്കരയിൽ മരിച്ചുവീണു.തന്റെ പ്രിയ പൂജാരിയെ അധിക്ഷേപിച്ചതിന് ഗുരുവായൂരപ്പൻ കൊടുത്ത ശിക്ഷ. തന്ത്രിയുടെ പൂണൂലിൽ മത്തി കോർക്കുമെന്ന് പറഞ്ഞ ആളുടെ കുടൽമാലയിൽ മീൻ കോർത്ത് ശിക്ഷിച്ചു ഭഗവാൻ.ആ സംഭവത്തിനു ശേഷം കുളത്തിന് കാവൽ ഏർപ്പെടുത്തി തുടങ്ങി.., ക്ഷേത്ര കുളത്തിൽ എണ്ണ സോപ്പ് ഇവയുടെ ഉപയോഗവും ഒക്കെ നിയന്ത്രിച്ചും തുടങ്ങി,.

ലോക രക്ഷക്കായി മത്സ്യാവതാരമെടുത്ത ഭഗവാൻ ഒരു ദുഷ്ട നിഗ്രഹത്തിനായി ഒന്നു കൂടെ അവതരിച്ചതാവും.ഭഗവാനേ ഗുരുവായൂരപ്പാ !!! നിന്റെ ലീലാവിലാസം ആർക്കാണ് നിർവ്വചിക്കാൻ കഴിയുക നീയേ ശരണം ഭഗവാനേകൃഷ്ണാ...

എല്ലാം ഏകത്വ ദര്ശനത്തിലേക്ക്

ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാം പരിഷ്‌ക്കാരങ്ങൾക്ക് വിധേയമാക്കുമ്പോൾ, പഴയ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും തിരികെ കൊണ്ടുവരുവാൻ എന്തിനു പെടാപാട് പെടുന്നു നമ്മൾ, എല്ലാം ഏകത്വ ദര്ശനത്തിലേക്ക് എത്തിച്ചേരേണ്ടതല്ലേ... ! ശരിയാണ്, നമ്മുടെ പരമമായ പ്രമാണം തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങി നാലു മഹാവാക്യങ്ങൾ തന്നെ. അതിൽ *"ഏകമേ അദ്വതീയം ബ്രഹ്മ"* ബ്രഹ്മം ഏകമാണ് അദ്വതീയം ആണ്, ആ ഏകമായിരിക്കുന്ന ചൈതന്യത്തെ,... നിഷ്കളമായിരിക്കുന്ന ആ ചൈതന്യത്തെ സകലീകരിച്ചു പല രൂപത്തിലും, ഭാവത്തിലുമാക്കി ആരാധിച്ചു പോന്നിരുന്ന സമ്പ്രദായമാണ് വേദങ്ങളിലൂടെയും, ഉപനിഷത്തുക്കളിലൂടെയും, പുരാണങ്ങളിലൂടെയും എല്ലാം, എല്ലാറ്റിലും കണ്ടുവരുന്നത്‌, ആയതു കൊണ്ട് എന്താണ് ഉപേക്ഷിക്കേണ്ടത്, എന്താണ് സ്വീകരിക്കേണ്ടത് എന്നു കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. കാലഹരണപ്പെട്ട അനുഷ്ടാങ്ങൾ എന്നു പറയുമ്പോൾ, അതു കലഹരണ പെട്ടിട്ടുണ്ടോ...? പ്രാർത്ഥന സംസ്കൃതിയുമായി നമുക്ക് ഒരു ബന്ധവുമില്ലേ..? നമ്മൾ അതിൽ ഊറ്റം കൊള്ളേണ്ടവരല്ലേ... നമ്മൾ അതിൽ നിന്നും പാഠം പഠിക്കേണ്ടതില്ലേ..? തുടങ്ങി നിരവധി ചോദ്യങ്ങൾ നമുക്ക് മുൻപിലുണ്ട്. ഇടശ്ശേരിയുടെ *"#പൂതപ്പാട്ടു"* എന്ന കൃതിയിൽ വള്ളുവനാടൻ ഗ്രാമങ്ങളിൽ തുയിലുണർത്തുവാൻ വരുന്ന കരിം ഭൂതം *(#കിരാതമൂർത്തി)* അതിന്റെ പൗരാണിക ചരിത്രം അതിനെ ആശ്രയിച്ചിരിക്കുന്ന #മിത്ത്‌* വള്ളുവനാടൻ സംസ്കൃതിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണന, ഇത്തരം പ്രാർത്ഥനാസംസ്കൃതിയുമായ് എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണ, ഇത്തരം പ്രാർത്ഥന സംസ്കൃതിയുമായി ബന്ധപെട്ടു അതിലുള്ള നന്മകളെ സാംശീകരിക്കണമെങ്കിൽ അതെന്താണെന്നു ഉൾക്കൊള്ളാതെ പറ്റില്ല. നാം പരിഷ്കരിച്ചു പരിഷ്കരിച്ചു അതെല്ലാം ഇല്ലാതാക്കുകയല്ല വേണ്ടത്. പാശ്ചാത്യ വിദ്യാഭ്യാസം നേടി ഇംഗ്ലീഷ് പഠിച്ചു അവരുടെ വേഷവിധാനങ്ങൾ അനുകരിച്ചു...., എങ്കിൽ കൂടി യജ്ഞപവീതത്തെ പരമ പവിത്രമായി തന്നെ സൂക്ഷിച്ചിരുന്നുനമ്മൾ, അതിപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു.അതുപോലെ നാം ഏത്ര തന്നെ പരിഷ്കരിച്ചാൽ പോലും പരാമപവിത്രമായി സൂക്ഷിക്കേണ്ടുന്ന ചില മൂല്യങ്ങളുണ്ട്. സംസ്കൃതിയെ കുറിച്ച് മനസ്സിലാകണമെങ്കിൽ, കേരളത്തിലെ പ്രാർത്ഥന കലകളെയും ആരാധന സംബ്രദായങ്ങളെയും നടൻ പാട്ടുകളെയും ഒക്കെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

സർപ്പക്കാവുകൾ വലിയ അനാചാരവും അന്ധവിശ്വാസവുമാണെന്നു പറഞ്ഞു നടന്ന പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ സർപ്പക്കാവുകൾ വെട്ടി നിരത്തി കൃഷിയിടങ്ങളാക്കി മാറ്റണമെന്ന് കവിതകൾ രചിച്ചു പ്രചരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിൽക്കാലത്തു നമുക്കത് ബോധ്യപ്പെട്ടു ഇവിടെ സർപ്പക്കാവുകൾ പ്രകൃതിയുടെ ജൈവ വൈവിദ്ധ്യം നിലനിർത്തുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്‌ഥ താളം തെറ്റാതിരിക്കാനുമൊക്കെ വഹിക്കുന്ന പങ്കു വളരെ വലുതാണ്....എന്നാൽ ഏറെ വൈകിയാണ് ശാസ്ത്രത്തിനു പോലും അതു കണ്ടെത്തുവാനായത്. പക്ഷെ നാമിന്നും സർപ്പക്കാവുകളിലേ അന്തി തിരി സംരക്ഷിച്ചു പരിപാലിച്ചു പോരുന്നത് അതുകൊണ്ട് മാത്രമാണ്. ഇത്തരം പ്രാർത്ഥന സംസ്കൃതിയെ നാം സംരക്ഷിക്കണമെങ്കിൽ അതിനുള്ളിൽ കൊളുത്തിയിരിക്കുന്നതായ ആധ്യാത്മീക മൂല്യത്തെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ തിറ തെയ്യം പടയണി തുടങ്ങി നടൻ കലകളൊക്കെ നിലനിന്നു പോകുന്നത് ഫൊക്ളർ അക്കാദമിയുടെ പിൻബലത്തിലല്ല എന്നു നമ്മൾ ഓർക്കേണ്ടതുണ്ട്. മറിച്ചു അവിടെയുള്ള ആധ്യാത്മിക മൂല്യങ്ങളും, ആചാരാനുഷ്ടാനങ്ങളും, ജനങ്ങൾ അവിടേക്ക് അർപ്പിച്ച വിശ്വാസപ്രമാണങ്ങളും അനുസരിച്ചു പരിപാലിക്കപ്പെട്ടതിനാലാണ്.
ഇത്തരത്തിൽ എത്രയോ കലാരൂപങ്ങളും ആരാധന സമ്പ്രദായങ്ങളും അനുഷ്ടനങ്ങളും ആചാരങ്ങളും ഒക്കെ തന്നെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്‌, അതിനെല്ലാം അതിന്റെതായ നിതാനങ്ങളുണ്ട്, #ഇല്ലംനിറ പോലുള്ള പല ചടങ്ങുകളും ഇന്ന് അസ്തമിച്ചു പോയിരിക്കുന്നു. ഇതെല്ലാം നമ്മുടെ ശുചികരണ ബോധത്തിന്റെ, ആധ്യാത്മീകമായ ഔന്നിത്യത്തിന്റെയും ദർശനങ്ങൾ ആയിരുന്നു, നിർഭാഗ്യവശാൽ ഇതെക്കെ നമ്മൾ വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതീയ സംസ്കാരത്തിന്റെ ശേഷിപ്പുകൾ മാത്രം നാം പിന്തുടരുമ്പോൾ പ്രാദേശികമായി വിലപ്പെട്ട സംസ്കാരത്തെ മറന്നു പോവുകയാണ് പലപ്പോഴും നമ്മൾ, അതോടൊപ്പം കേരളത്തിന്റെ മൂല്യബോധവും, അതൊക്ക തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു ഇത്തരത്തിൽ പഴയത് എന്ന് നാം പറഞ്ഞു തള്ളിക്കളയുന്ന ഓരോ ആചാരങ്ങളും അനുഷ്ടാനങ്ങളും, കലാരൂപങ്ങളും പരിശോധിച്ചാൽ അതിലെല്ലാം വളരെ വലിയ മൂല്യം ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തുവാൻ സാധിക്കും.

നാഗ അഷ്ടക മന്ത്രം


1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ
2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ
3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ
4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ
5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ
6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ
7 ) ഓം കേശവായ കേശിഘ്‌നേസാഗരായ സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ
8 ) ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ സത്യായ പഞ്ചായുധധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ

സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

പുരാതനമായ പരശുരാമ ഭൂമിയിലെ( ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം) സുപ്രധാന ശിവാലയങ്ങളിലൊന്നായി കവിയൂര്‍ കണക്കാക്കപ്പെടുന്നു. സീതാസമേതനായ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ മാഹാത്മ്യം നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു ശൈവവിശ്വാസികളെ ഈ ക്ഷേത്രത്തിലേക്കാകര്‍ഷിക്കുന്നു. സുപ്രസന്നനും കാഞ്ചനാഭനും സര്‍വസമ്പദ്പ്രദായകനുമായ മൂര്‍ത്തിയായി പാര്‍വതീസമേതനായിട്ടാണ് സര്‍വേശ്വരനായ മഹാദേവന്‍ ഇവിടെ ഇരുന്നരുളുന്നത്. രണ്ടരയടിയോളം മാത്രം പൊക്കമുള്ള മൃണ്മയ ശിവലിംഗമാണ് ഇവിടെയുള്ളത്. വിഗ്രഹത്തില്‍ യുഗങ്ങള്‍ക്കുമുന്പ്, പ്രതിഷ്ഠനടന്ന തൊട്ടുപിന്നാലെ ശ്രീഹനുമാന്‍ സ്വാമി വാല്‍ചുറ്റി ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം വരെ പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. കാസര്‍കോട് പുല്ലൂര്‍ഗ്രാമം, പടി മഹാ തുളുയോഗത്തില്‍പ്പെട്ട പത്തുവീടുകള്‍ക്കായിരുന്നു അവകാശം. ധാര, ചതുശ്ശതം, മുഴുക്കാപ്പ് എന്നിവയാണ് പ്രധാന വഴിപാടുകള്‍. കുട്ടികളെ അടിമകിടത്തുന്നത് മുഖ്യമായ മറ്റൊരു വഴിപാടാണ്. നിത്യേന അഞ്ചുപൂജ, നവകം, പഞ്ചഗവ്യം, മൂന്നുശിവേലി എന്നിവ നൂറ്റാണ്ടുകളായി നടന്നുവരുന്നു. തിരുവാതിര, പ്രദോഷം, കറുത്ത അഷ്ടമി എന്നീ മാസവിശേഷങ്ങളും, ധനുമാസത്തിലെ ഉത്സവം, കുംഭത്തിലെ ശിവരാത്രി, ഇടവമാസത്തിലെ സഹസ്രകലശം, കര്‍ക്കിടകത്തിലെ അരിശ്ശിവേലി എന്നീ ആട്ടവിശേഷങ്ങളും നടന്നുവരുന്നു.

ധ്യാനം

വാമാങ്കന്യസ്തവാമേതരകരകമലായാസ്തഥാവാമബാഹു-
ന്യസ്താരക്തോല്പലായാ:സ്തനമുകുളലസ്ദ്വാമബാഹു:പ്രിയായാ:
സര്‍വാകല്പാഭിരാമോ ധൃതപരശുമൃഗേഷ്ട:കരൈ കാഞ്ചനാഭോ
ധ്യേയ:പദ്മാസനസ്ഥ:സ്മരലളിതവപു: സമ്പദേ പാര്‍വതീശ:

( ഭഗവാന്റെ ഇടതു തുടയില്‍ വലതുകൈവച്ച്, ഇടതുകൈയ്യില്‍ ചെന്താമരപ്പൂ പിടിച്ച് ഇരിക്കുന്ന ദേവിയുടെ സ്തനാഗ്രത്തില്‍ ഇടതുകൈവച്ച്, മറ്റു മൂന്നു കൈകളില്‍ വെണ്മഴു, മാന്‍, വരം എന്നിവ ധരിച്ച് സ്വര്‍ണ്ണനിറമാര്‍ന്ന് കാമദേവനെപ്പോലെ സുന്ദരനായി താമരപ്പൂവില്‍ ഇരിക്കുന്ന പാര്‍വതീപതിയെ സമ്പത്തുകള്‍ ലഭിക്കുന്നതിനായി ധ്യാനിക്കണം.) കേരളത്തിലെ പ്രസിദ്ധമായ മറ്റു ശിവക്ഷേത്രങ്ങളിലെ ശിവസങ്കല്പത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഭഗവാന്‍ ശാന്തമൂര്‍ത്തിയും ആനന്ദഭാവത്തിലിരിക്കുന്നവനുമാണ്. ഒരേ വിഗ്രഹത്തില്‍ത്തന്നെ ശിവപാര്‍വതിമാരുടെ തുല്യ സാന്നിദ്ധ്യമുണ്ടെന്നുള്ളതാണ് ഈ സങ്കല്പത്തിന്റെ മഹിമ. മംഗളകരമായ ഏതുകര്‍മ്മങ്ങള്‍ക്കും അതിനാല്‍ത്തന്നെ ഈ ശിവസന്നിധി അത്യുത്തമമാണ്.

ആഡംബരപ്രിയനായി അറിയപ്പെടുന്നു ഈ മഹാദേവന്‍. പുരാതന കേരളത്തിലെ ഏറ്റവും സമ്പന്നരായ ദേവകളിലൊന്നാണ് തൃക്കവിയൂരപ്പന്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ തിരുവിതാംകൂര്‍ ലാന്ഡ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലായത്. അത്യമൂല്യമായ രത്നങ്ങളും മറ്റും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്രഭാമണ്ഡലം, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കട്ടിമാലകള്‍, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത ആനച്ചമയങ്ങള്‍, സ്വര്‍ണ്ണക്കുടകള്‍, സ്വര്‍ണ്ണക്കുടങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വിശിഷ്ടവസ്തുക്കള്‍ തൃക്കവിയൂരപ്പന്റെ നിധിശേഖരത്തില്‍പ്പെടുന്നു. തൃക്കവിയൂരപ്പന്റെ പ്രതാപവും ഭക്തവാത്സല്യവും വെളിവാക്കുന്ന അനവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. മധ്യതിരുവിതാംകൂറിന്റെ കലാരൂപമായ പടയണിയിലെ ശിവസ്തുതികള്‍ മിക്കവയും തൃക്കവിയൂരപ്പനെ പുകഴ്ത്തിയുള്ളതാണ്. പ്രധാന പടയനിക്കരകള്‍ പലതും തൃക്കവിയൂരപ്പന്റെ ദേശവഴികളീല്‍പ്പെടുന്നു. പ്രസിദ്ധമായ കോട്ടാങ്ങല്‍ പടയണി തുടങ്ങൂന്നത് ഭഗവാനെ സങ്കല്പിച്ച്, കോട്ടാങ്ങല്‍ ക്ഷേത്രത്തിനടുത്ത്, മണിമലയാറിന്റെ തീരത്തുള്ള തൃക്കവിയൂരപ്പന്‍തറയില്‍ വിളക്കുവച്ചുകൊണ്ടാണ്.

ശ്രീമൂലരാജേശ്വരി

കൊല്ലവര്‍ഷം 1168( എ.ഡി.1892) മകരം 12നാണ് പടിഞ്ഞാറേനടയില്‍ ശ്രീമൂലരാജേശ്വരിയെ പ്രതിഷ്ഠിച്ചത്. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ പ്രതിഷ്ഠാകര്‍മ്മം. കമനീയമായ പഞ്ചലോഹവിഗ്രഹം തീര്‍ക്കുന്നതിനായി ദേവസ്വം നടവരവില്‍ നിന്നും 131 പണമിട സ്വര്‍ണ്ണവും 262 പണമിട വെള്ളിയും എടുപ്പിച്ച് ചിലവഴിക്കാനുള്ള 1066 കര്‍ക്കിടകം 31ആം തീയതിയിലെ ഉത്തരവനുസരിച്ചാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനുമുനോടിയായി വെന്നിമല പിഷാരടി അപ്പൂക്കര വാര്യര് തുടങ്ങിയ ജ്യോത്സ്യന്മാരെ വരുത്തി ദേവപ്രശ്നം നടത്തിയിരുന്നു. കൊട്ടാരം വൈദ്യന്മാരില്‍ പ്രമുഖനും കവിയൂര്‍ മഹാക്ഷേത്രത്തിലെ കൈസ്ഥാനികളില്‍ ഒരാളുമായ ചെന്നാട്ടു മൂസ്സതിന്റെ ആഗ്രഹം അനുവദിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷ്ഠാ കര്‍മ്മം. ശില്പഭംഗി നിറഞ്ഞ പഞ്ചലോഹ വിഗ്രഹമാണ് ദേവിയുടേത്. മുഴുക്കാപ്പ്, മംഗല്യപൂജ, നാരങ്ങാവിളക്ക്, തൊട്ടില്‍ വഴിപാട് എന്നിവ ഇവിടെ നടക്കുന്നു. കിഴക്കേ നടയിലെ മേല്‍ശാന്തിതന്നെയാണ് ഇവിടെയും പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. എല്ലാ വര്‍ഷവും മകരമാസത്തിലെ ഉത്രട്ടാതി, പ്രതിഷ്ഠാദിനം, ദേവിയുടെ തിരുനാളായി കൊണ്ടാടുന്നു. അന്ന് വിശേഷാല്‍ ശ്രീബലിയും പൂജകളുമുണ്ട്.

ധ്യാനം

പ്രകാശമധ്യസ്ഥിതചിത്സ്വരൂപാം
വരാഭയേ സന്ദധതീം ത്രിണേത്രാം
സിന്ദൂരവര്‍ണ്ണാമതികോമളാംഗീം
മായമായീം തത്വമയീം നമാമി.

(പ്രകാശമദ്ധ്യത്തില്‍ ഇരിക്കുന്ന സത്യസ്വരൂപയും വരം, അഭയം,എന്നിവ ധരിച്ചവളും ത്രിനേത്രയും സിന്ദൂരവര്‍ണ്നമുള്ളവളും സുന്ദരിയും മായാമയിയും തത്വമയിയുമായ ദേവിയെ നമിക്കുന്നു.)

ഹനുമാന്‍ സ്വാമി

കേരളക്കരയിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയ സന്നിധികളിലൊന്നാണ് കവിയൂര്‍. ക്ഷേത്രോല്പത്തി ഐതിഹ്യപ്രകാരം ശ്രീരാമന്റെ അനുജ്ഞയനുസരിച്ച് തൃക്കവിയൂരിലെ മഹാദേവസന്നിധിയില്‍ കുടികൊണ്ട ശ്രീഹനുമാന്‍സ്വാമിയെ നാലമ്പലത്തിനകത്ത് വായൂക്കോണില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂറിലെ അമ്മമഹാറാണിയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് പ്രശ്നവിചാരം നടത്തിയതനുസരിച്ച് കൊട്ടാരം ചിലവില്‍ ഹനുമാന്‍ നടയുടെ പുനരുദ്ധാരണവും പൂജകളുടെ പടിത്തരം ഉയര്‍ത്തുകയും ചെയ്തു. അതോടെ ഉപദേവനായ ഹനുമാന്‍ സ്വാമിയ്ക്ക് ക്ഷേത്രാധിപനായ മഹാദേവനോളം പ്രാധാന്യം കൈവന്നു. ഒരടിയോളം മാത്രം പൊക്കമുള്ള പഞ്ചലോഹവിഗ്രഹമാണ് ശ്രീഹനുമാന്‍ സ്വാമിയുടേത്. വലതുകൈയ്യില്‍ വജ്രായുധവും ഇടതുകൈയ്യില്‍ ചൂഡാരത്നവും ധരിച്ച് വാലിയര്‍ത്തിപ്പിടിച്ച് ദംഷ്ട്രങ്ങള്‍ കാണും വിധം വായ് പിളര്‍ത്തിപ്പിടിച്ച് ഉഗ്രരൂപത്തിലാണ് ഇവിടുത്തെ ഹനുമദ് പ്രതിഷ്ഠ. വിഗ്രഹത്തില്‍ സാധാരണയായി വെള്ളിയിലുള്ള അങ്കി ചാര്‍ത്തിയിരിക്കും. ഉത്സവാവസരങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവു നടയ്ക്കുവച്ച കമനീയമായ തങ്കയങ്കി ചാര്‍ത്തും.

ധ്യാനം

പിംഗാക്ഷം പിംഗകേശം ശശരുധിരനികാശാസ്യദോ:പാദപദ്മം
പ്രോദ്യന്മാര്‍ത്താണ്ഡകോടിപ്രമിതതനുഗളദ്രശ്മിഭിര്‍ദ്ദുര്‍ന്നിരീക്ഷ്യം
രാകാചന്ദ്രാംശുജാലപ്രസൃമരനഖദംഷ്ട്രാംശുസന്ദോഹനശ്യദ്-
ധ്വാന്താശാചക്രവാളം കപിവരമനിശം വായുപുത്രം നമാമി.

( മഞ്ഞച്ചകണ്ണൂകളും തലമുടിയും മുയല്‍ച്ചോരപോലെ ചുവന്ന മുഖവും കൈകാലുകളും ഉള്ളവനും അനേകം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചതിനു തുല്യമായ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന രശ്മികളാല്‍ നേരെ നോക്കുവാനാവാത്തത്ര പ്രഭയുള്ളവനും പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നഖങ്ങളുടെയും ദംഷ്ട്രങ്ങളുടെയും രശ്മിജാലം കൊണ്ട് എല്ലാ ദിക്കിലെയുമ് ഇരുട്ടിനെ നശിപ്പിക്കുന്നവനുമായ വായൂപുത്രനായ ഹനുമാനെ നമിക്കുന്നു.)

അവല്‍ നിവേദ്യവും കണ്ണന്‍പഴവുമാണ് മുഖ്യ നിവേദ്യം, കേരളക്കരയിലെ ക്ഷേത്രനിവേദ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കവിയൂരിലെ അവല്‍പന്തിരുനാഴി. വടമാല, വെറ്റിലമാല, നാരങ്ങാമാല എന്നീവഴിപാടുകളും പ്രസിദ്ധമാണ്. ആസ്മരോഗ ശാന്തിയ്ക്കായി തൊട്ടിയും കയറും നടയ്ക്കുവയ്ക്കുന്ന വഴിപാടും വിപുലമായ തോതില്‍ നടന്നുവരുന്നു. ധനുമാസത്തിളലെ മൂലം നാള്‍ ഹനുമദ് ജയന്തിയായി ആചരിക്കുന്നു. പ്രസ്തുത ദിവസം കളഭാഭിഷേകവും പുഷ്പാഭിഷേകവും ദര്‍ശിക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ ആഞ്ജനേയ സന്നിധിയിലെത്തുന്നു. കൂടാതെ 1992-ല് നടന്ന ദേവപ്രശ്നവിധിയനുസരിച്ച് മേടമാസത്തില്‍ മൂലം നക്ഷത്രത്തിലും കളഭാഭിഷേകം പതിവുണ്ട്. ചിങ്ങമാസം ഒന്നാം തീയതിമുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന പന്ത്രണ്ടുകളഭമാണ് ഏറ്റവും പ്രധാനമായ ആട്ടവിശേഷം.

നാഗരാജാവും നാഗയക്ഷിയും

ഹനുമാന്‍സ്വാമി നടയ്ക്ക് അഭിമുഖമായിട്ടുള്ള ആല്‍ത്തറയോടനുബന്ധിച്ചാണ് നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠ. മുന്പ് ഈ തറയില്‍ നിന്നിരുന്നത് ഒരു ഇലഞ്ഞി മരമായിരുന്നു. നാഗരാജാവിനെയും നാഗയക്ഷിയെയും കൂടാതെ മറ്റനവധി നാഗപ്രതിഷ്ഠകളും ഇവിടെ കാണാം. ഇവിടുത്തെ നാഗയക്ഷിയുടെ വിഗ്രഹം കാലപ്പഴക്കം കൊണ്ട് ശ്രദ്ധേയമാണ്.

കീഴ്തൃക്കോവില്‍ മഹാവിഷ്ണു.

മതിലിനുവെളിയില്‍ താഴെയായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം കവിയൂര്‍ മഹാക്ഷേത്രത്തിന്റെ കീഴിടു ക്ഷേത്രമാണ്. ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹം പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ശാന്തിപദവി കവിയൂര്‍ കഴനൂരില്ലത്തിന്റെ കാരാഴ്മയവകാശമാണ്.

മഹായക്ഷി

കിഴക്കേനടയില്‍ പതിനെട്ടാം പടിയുടെ താഴെ ചങ്ങനാശ്ശേരിറോഡിലേക്കു നീളുന്ന ഇടവഴിയില്‍ സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ദര്‍ശനമായ യക്ഷിക്ഷേത്രത്തിനും ഉപദേവതയുടെ പദവിയുണ്ട്. കൈസ്ഥാനികളായ കീഴ്ചിറയ്ക്കല്‍ മൂസതിന്റെ ഉപാസനാമൂര്‍ത്തിയായിരുന്നു ഈ യക്ഷി.

എന്താണ് സിദ്ധികള്‍..?


സിദ്ധഭോഗര്‍, 18 സിദ്ധര്‍; എന്താണ് സിദ്ധികള്‍..?
സിദ്ധികള്‍ കൃത്യമായി പറഞ്ഞാല്‍ ധാരണകളാണ്. ചിന്തകള്‍ക്ക് മേല്‍ പ്രവര്‍ത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദര്‍ഭത്തില്‍ പരിപൂര്‍ണമായും അവ ധാരണയായി പരിവര്‍ത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവര്‍ത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയില്‍ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാല്‍ കൈവരുന്നവയാണ് സിദ്ധികള്‍. അവയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പിന്നെയും കടമ്ബകളേറെ കടക്കേണ്ടിയിരിക്കുന്നു.

സിദ്ധികള്‍ എട്ടു വിധമാണ്.
അണിമ - ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്.
മഹിമ - ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്.
ഗരിമ - ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ്
ലഘിമ - ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ്
പ്രാപ്തി - എന്തും സൃഷ്ടിക്കാനുള്ള കഴിവ്.
പ്രകമ്യ - എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്.
ഇഷിത്വ- സൃഷ്ടികള്‍ക്ക് മേല്‍ സര്‍വാധിപത്യം നേടാനുള്ള കഴിവ്.
വസിത്വ - പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്.
ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാര്‍ത്ഥത്തില്‍ സിദ്ധന്മാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്.

ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനില്‍ക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്.പണ്ടുപണ്ട് സാക്ഷാല്‍ പരമശിവന്‍ പത്നിയായ പാര്‍വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി.ദേവി പാര്‍വതിയില്‍ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യന്‍ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിച്ചുകൊടുത്തു.അഗസ്ത്യ മഹര്‍ഷിയില്‍ നിന്നും മറ്റു പതിനേഴു സിദ്ധന്മാര്‍ക്കും ആ ചികിത്സാവിധികള്‍ ലഭിച്ചു.
മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധര്‍ ഇവരൊക്കെയാണ്.

നന്ദിദേവര്‍
അഗസ്ത്യര്‍
തിരുമൂലര്‍
ഭോഗര്‍(ഭോഗനാഥര്‍)
മച്ചമുനി (മത്സ്യേന്ദ്ര നാഥ്)
കൊങ്കണവര്‍
ഗോരഖ്നാഥ് (കോരക്കര്‍)
കരുവൂരാര്‍
സട്ടൈ മുനി
സുന്ദരനന്ദര്‍
രാംദേവ്
കുദംബായ്
ഇടയ്ക്കാട്
കമലമുനി
വാല്മീകി
പതഞ്ജലി
ധന്വന്തരി
പാമ്ബാട്ടി

'പാര്‍ത്തീടവേ നന്ദീശര്‍ മൂലത്തീശര്‍
പണ്‍പാന അഗസ്തീശര്‍ ചട്ടനാതര്‍
പാര്‍ത്തീടവേ പതഞ്ചലിയും ഊനര്‍ കണ്ണര്‍
കോരക്കര്‍ കമലമുനി ചണ്ഡികേശ്വര്‍
ഓര്‍ത്തീടവേ ഇടൈകാദര്‍ ചിപായ സിദ്ധര്‍
കൊങ്കണവര്‍ തന്തൈ ഭോഗനാഥര്‍
കാത്തീടവേ മച്ചമുനി പുണ്ണാക്കീശര്‍
കാലംഗി സുന്ദരരും കാപ്പുതാനേ '
തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാര്‍ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്.
ആല്‍ക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സര്‍വ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളില്‍ കൂട്ടിയിണക്കാന്‍ തക്ക വൈദഗ്ദ്ധ്യമാര്‍ജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാര്‍ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാല്‍, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകള്‍ക്ക് മുമ്ബുള്ള പൂര്‍വികരും പിന്‍ഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീര്‍ഘകാലം ജീവിച്ചിരുന്നതിനാല്‍, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തില്‍ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാര്‍ക്ക് ഇവരെ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ സാധിക്കാറില്ല.

എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാര്‍ പതിനെട്ട് പേരെ കൂടാതെ പുറമേ, സത്യനാഥര്‍, സതോഗനാഥര്‍, ആദിനാഥര്‍, വെഗുളി നാഥര്‍, അനാതിനാഥര്‍, മാതംഗനാഥര്‍, മചേന്ദ്ര നാഥര്‍, കലേന്ദ്രനാഥര്‍, കോരക്കനാഥര്‍ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.
യഥാര്‍ത്ഥത്തില്‍ കാലദേശഗണനകള്‍ക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകള്‍.
പുണ്യപാപങ്ങളായ കര്‍മ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും.പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങള്‍ക്ക് നിഴല്‍ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവര്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങള്‍ അനുഭവിക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കുമ്ബോള്‍, പതിനെട്ട് മാനങ്ങളില്‍ വര്‍ത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികള്‍..
ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടര്‍ നേടിയിരുന്നു. സമയ, കാല,ദേശ,ഋതു ഭേദമന്യേ വര്‍ത്തിക്കാന്‍ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധര്‍ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളര്‍ച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച്‌ അറിവ് നേടാനുള്ള ഒരു മാര്‍ഗ്ഗമായാണ് കണ്ടത്. വേദങ്ങളോടും ഉപനിഷത്തുക്കളോടും മറ്റും ആദിശങ്കരനുണ്ടായ അടങ്ങാത്ത തൃഷ്ണ ശാസ്ത്രത്തോടുണ്ടായിരുന്നെങ്കില്‍, അദ്ദേഹം പത്തൊമ്ബതാമത്തെ സിദ്ധനായിത്തീര്‍ന്നേനെ എന്നാണ് എന്റെ അഭിപ്രായം.പതിനെട്ട് സിദ്ധന്‍മാരെ കുറിച്ച്‌ എനിക്കറിയാവുന്നത് ഞാന്‍ ഇവിടെ വിവരിക്കാം.

നന്ദിദേവന്‍
പതിനെട്ട് സിദ്ധന്‍മാരില്‍ ഏറ്റവും പ്രധാനി.! പതഞ്ജലി, ധന്വന്തരി എന്നിവരടക്കം പല സിദ്ധന്മാരുടെയും ഗുരു നന്ദി ദേവനായിരുന്നു.പരമശിവന്റെ വാഹനമായ നന്ദികേശനും ഇദ്ദേഹം തന്നെയാണ്. മഹാതപസ്വിയായ സനകാദികളുടെ ഗുരുവായിരുന്നു നന്ദിദേവന്‍. പരമശിവനില്‍ നിന്നും ആഗമ താന്ത്രിക ജ്ഞാനം കരസ്ഥമാക്കിയ നന്ദി അദ്ദേഹത്തിന്റെ ഗണനാഥന്മാരില്‍ പ്രമുഖനാണ്. ഇന്നത്തെ തമിഴ്നാട് മുതല്‍ ലേഖകന്‍ പോയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥില്‍ പോലും നന്ദിദേവന്‍ തന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

തിരുമൂലര്‍
തെന്മധുരയില്‍ (South Madura) ജീവിച്ചിരുന്ന തിരുമൂലര്‍, സിദ്ധ പ്രധാനികളില്‍ ഒരാളായിരുന്നു. കൈലാസവാസനായ ആദിയോഗിയില്‍ നിന്നും നേരിട്ട് ദീക്ഷ ലഭിച്ച തിരുമൂലര്‍ 'ആത്മീയതയുടെ രാജകുമാരന്‍' എന്നറിയപ്പെടുന്നു. കൈലാസത്തിലെ പരിശീലനത്തിനു ശേഷം തന്റെ സമകാലീനനായ അഗസ്ത്യമഹര്‍ഷിയെ കാണാന്‍ അദ്ദേഹം തമിഴ്നാട്ടിലെത്തി. മാര്‍ഗമധ്യേ, കാവേരി തീരത്തിന് സമീപമെത്തിയപ്പോള്‍, അദ്ദേഹം
മൂലന്‍ എന്ന് പേരുള്ള യുവാവായൊരു ആട്ടിടയന്‍ മരിച്ചുകിടക്കുന്നത് കണ്ടു.
തങ്ങളുടെ ഇടയന്‍ ചലനമറ്റ് കിടക്കുന്നത് കണ്ട് ഉറക്കെ കരയുന്ന ആടുകളെ സമാധാനിപ്പിക്കാന്‍ വേണ്ടി ദയ തോന്നിയ തിരുമൂലര്‍ പരകായപ്രവേശസിദ്ധി വഴി മൂലന്റെ ശരീരത്തില്‍ പ്രവേശിച്ചു.സന്തുഷ്ടരായ ആടുകള്‍ ഇടയനോടൊപ്പം യാത്ര തുടങ്ങി. മാര്‍ഗമധ്യേ 'ഇനിയീ ശരീരത്തില്‍ തന്നെ ഈ നാട്ടില്‍ ജീവിക്കുക'എന്ന അശരീരി കേട്ട സിദ്ധര്‍ ശേഷിച്ച കാലം ദ്രാവിഡ നാടിന് ജ്ഞാനമേകി ആ നാട്ടില്‍ തന്നെ കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു.ക്രമേണ മൂലനെന്ന ആട്ടിടയന്‍ തിരുമൂലര്‍ എന്നറിയപ്പെട്ടു. സിദ്ധവൈദ്യത്തിലെ പ്രഥമ ഗ്രന്ഥമെന്നറിയപ്പെടുന്ന 'തിരുമന്തിരം' തിരുമൂലര്‍ എഴുതിയതാണ്. താന്ത്രിക യോഗയുടെ ബൈബിള്‍ എന്നാണ് ആധുനിക ചരിത്രകാരന്മാര്‍ തിരുമന്തിരം എന്ന ഗ്രന്ഥത്തെ വാഴ്ത്തുന്നത്.

ധന്വന്തരി
ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ധന്വന്തരി പതിനെട്ടു സിദ്ധന്മാരില്‍ ഒരാളാണ്.ധന്വന്തരിക്ക് ആയുര്‍വേദത്തിന്റെ സൃഷ്ടിയില്‍ വളരെ വലിയ പങ്കുണ്ട്. ഒരുപാട് ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന ധന്വന്തരി പാഷാണ വിദ്യയില്‍ മിടുക്കനായിരുന്നു.വൈദ്യശാസ്ത്രത്തില്‍ അത്ഭുതകരമായ കഴിവുണ്ടായിരുന്ന അദ്ദേഹം അമൂല്യമായ പല കൂട്ടുകളും നിര്‍മ്മിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ച, ശസ്ത്രക്രിയയുടെ തന്നെ പിതാവായി അറിയപ്പെടുന്ന സാക്ഷാല്‍ സുശ്രുതന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു പറയുമ്ബോള്‍, നിങ്ങളോര്‍ക്കണം ധന്വന്തരിയെന്ന ജ്ഞാനസാഗരത്തിന്റെ ആഴം..!
സുശ്രുതന്‍ പില്‍ക്കാലത്ത് രചിച്ച സുശ്രുതസംഹിതയെന്ന മഹാഗ്രന്ഥം ആയുര്‍വേദത്തിന്റെ തന്നെ മൂലക്കല്ലാണ്. വൈതരണന്‍,ഔരഭന്‍, പുഷ്കലാവതന്‍ എന്നിവരും ധന്വന്തരിയുടെ ശിഷ്യന്മാരായിരുന്നു.

ഇടയ്ക്കാട്ട് സിദ്ധര്‍
പശുപാലകരായ ഇടയ ഗോത്രത്തിലായിരുന്നു ഇടയ്ക്കാട്ട് സിദ്ധര്‍ ജനിച്ചത്.യുവാവായപ്പോള്‍, തന്റെ കന്നുകാലികളുടെ തീറ്റയ്ക്കായി അവയുടെ കൂടെ ദിനവും ഒരു മലയിലേക്ക് പോകുമായിരുന്നു അദ്ദേഹം.അവയെ മേയാന്‍ വിട്ട ശേഷം, സ്വസ്ഥമായി മൂപ്പര്‍ നീണ്ടു നിവര്‍ന്നു കിടക്കുമായിരുന്നു. കിടക്കുമെങ്കിലും ഒരിക്കലുമവന്‍ സ്വയം ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഉറക്കത്തില്‍ ആണ്ടു പോകുമെന്ന് തോന്നുന്ന നിമിഷം, അവന്‍ ബോധാവസ്ഥയിലേക്ക് തിരിച്ചു വരുമായിരുന്നു.നിരന്തര പരിശ്രമം കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ അവസ്ഥയില്‍ വര്‍ത്തിക്കാന്‍ ആ ഇടയന്‍ ശീലിച്ചു. അങ്ങനെയൊരു ദിവസം, ഒരാളവനെ സമീപിച്ച്‌ കുറച്ചു പാല്‍ ആവശ്യപ്പെട്ടു.തെല്ലിട പോലും ശങ്കിക്കാതെ ഇടയന്‍ ആഗതന് അപ്രകാരം പാല് നല്‍കി.പാല്‍ വാങ്ങി, അതില്‍ എന്തോ ചേര്‍ത്ത ശേഷം, അയാള്‍ അത് കുടിയ്ക്കാന്‍ ആവശ്യപ്പെട്ടു.വന്നയാളെ പിണക്കേണ്ട എന്ന് കരുതി മറു ചോദ്യം ഒന്നും ഉന്നയിക്കാതെ ആട്ടിടയന്‍ അത് കുടിക്കുകയും ചെയ്തു.
ആ നിമിഷം ഇടയനില്‍ പരിവര്‍ത്തനമുണ്ടായി.

യാഥര്‍ത്ഥത്തില്‍, വന്നയാള്‍ ദ്രാവിഡസിദ്ധ പരമ്ബരയിലെ പുകള്‍പെറ്റ സിദ്ധനായ ഭോഗര്‍ ആയിരുന്നു.സ്വയമറിയാതെ ഇടയന്‍ ചെയ്തിരുന്ന ശിവയോഗ സാധനയുടെ തരംഗങ്ങള്‍ ആകാശമാര്‍ഗ്ഗേ ചരിക്കുകയായിരുന്ന സിദ്ധഭോഗര്‍ക്ക് അനുഭവപ്പെട്ട കാരണമായിരുന്നു അദ്ദേഹം അതിന്റെ ഉറവിടമന്വേഷിച്ച്‌ ഇറങ്ങിയത്.
സിദ്ധഭോഗരാല്‍ ആത്മജ്ഞാനമുണര്‍ത്തപ്പെട്ട ആട്ടിടയന്‍ പില്‍ക്കാലത്ത് ഇടയ്ക്കാട്ട് സിദ്ധരെന്നറിയപ്പെട്ടു.ഭോഗരെ ഗുരുവായി സ്വീകരിച്ച ഇടയ്ക്കാട്ട് സിദ്ധര്‍ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം തിരുവണ്ണാമലൈ ലക്ഷ്യമാക്കി തപം ചെയ്യാന്‍ പുറപ്പെട്ടു. കരുവൂരാര്‍ ശിഷ്യരും ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചിരുന്നു. അഴുകണ്ണിസിദ്ധര്‍ ,കുടംബായ്സിദ്ധര്‍, കടുവേലി സിദ്ധര്‍ എന്നിവരായിരുന്നു ഇടയ്ക്കാട്ട് സിദ്ധരുടെ പ്രധാന ശിഷ്യര്‍.
ജ്യോതിഷ ശാസ്ത്രത്തിന്റെ അങ്ങേയറ്റം കണ്ടയാളായിരുന്നു ഇടയ്ക്കാട്ട് സിദ്ധര്‍. നവഗ്രഹങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് ഉണ്ടാവാന്‍ പോകുന്നൊരു ഭക്ഷ്യക്ഷാമം വര്‍ഷങ്ങള്‍ക്കു മുന്നേ പ്രവചിച്ചിരുന്നു അദ്ദേഹം.സിദ്ധരുടെ അസാമാന്യമായ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന രാജാവും ജനങ്ങളും വരാനിരിക്കുന്ന കൊടും ക്ഷാമം മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിച്ചു.

പാണ്ടികശാലകളിലും,ഗൃഹങ്ങളിലും മുക്കിലും മൂലയിലുമെല്ലാം അവര്‍ ധാന്യങ്ങള്‍ സംഭരിച്ചു.വീട്ടില്‍, ഒരു തുണ്ട് മണ്ണ് ബാക്കിയില്ലാതെ അവര്‍ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. താമസംവിനാ,സിദ്ധരുടെ പ്രവചനം സത്യമായി ഭവിച്ചു..!!
അന്നേവരെ ദ്രാവിഡനാട് കണ്ടതില്‍ ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു മഹാമാരി പോലെ വന്നണഞ്ഞത്.ഒരു രാജ്യം മുഴുവന്‍ ഇല്ലാതാക്കാന്‍ തക്ക പ്രഹരശേഷിയുണ്ടായിരുന്നിട്ടും, എല്ലാ രീതിയിലുമതിനെ നേരിടാന്‍ രാജ്യം സജ്ജമായിരുന്നതിനാല്‍, ഒരൊറ്റയാളും, ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞില്ല. ഉണക്കിയ പഴങ്ങളും മാംസങ്ങളും ജലവും അടക്കം കൃത്യമായ കരുതലുണ്ടായിരുന്നതിനാല്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചുമില്ല. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മഹാക്ഷാമത്തെ അതിജീവിച്ച ജനതയെ കണ്ട് അത്ഭുതപരതന്ത്രരായ ദേവന്മാര്‍ അതിന്റെ കാരണമന്വേഷിച്ചു ഭൂമിയിലേക്ക് വന്നു. ദേവന്മാരെ ഉപചാരപൂര്‍വ്വം സല്‍ക്കരിച്ച സിദ്ധര്‍ അവര്‍ക്ക് കുടിക്കാന്‍ ആട്ടിന്‍പാല്‍ നല്‍കി. പാലിലുണ്ടായിരുന്ന മൂലികകളുടെ പ്രഭാവം നിമിത്തം ക്ഷണനേരം കൊണ്ട് ദേവന്മാരെല്ലാവരും മൂര്‍ച്ഛിച്ചു വീണു.

കാത്തിരുന്ന അവസരം വന്നു ചേര്‍ന്നുവെന്ന് മനസ്സിലായ സിദ്ധര്‍ ദോഷഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ നിന്നും സംരക്ഷിച്ചുകൊണ്ട് നവഗ്രഹങ്ങളെ ശുഭസ്ഥാനത്ത് നിര്‍ത്തി. അല്പനേരം കഴിഞ്ഞപ്പോള്‍, മയക്കം വിട്ടുണര്‍ന്ന ദേവകള്‍ക്ക് കാര്യം മനസ്സിലായി. തങ്ങള്‍ നിസ്സാരനെന്നു കരുതിയ ഈ മഹാ സിദ്ധന്‍ ഗഗനചരങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവനാണെന്ന് കണ്ട ദേവന്മാര്‍, സിദ്ധരെ അനുഗ്രഹിച്ചശേഷം സന്തുഷ്ടരായി മടങ്ങി.

അഗസ്ത്യര്‍
രാമായണത്തിലും മഹാഭാരതത്തിലും നാല് വേദങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന, സിദ്ധരില്‍ പ്രധാനിയാണ് അഗസ്ത്യര്‍.ഗോദാവരിയുടെ തീരപ്രദേശങ്ങളില്‍ എവിടെയോ ആണ് അഗസ്ത്യര്‍ പത്നിയായ ലോപമുദ്രയോടൊപ്പം വസിച്ചിരുന്നത്. രാമായണത്തില്‍, രാവണനെ വധിക്കാന്‍ വേണ്ടി ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു വരുത്തുന്ന ആദിത്യഹൃദയമന്ത്രം ഭഗവാന്‍ ശ്രീരാമന് ഉപദേശിച്ചു കൊടുക്കുന്നത് അഗസ്ത്യമഹര്‍ഷിയാണ്. മര്‍മ്മ സംഹിത അടക്കം ഒട്ടനവധി മഹാ ഗ്രന്ഥങ്ങള്‍ രചിച്ച അഗസ്ത്യമുനി, ഭാരതത്തിന് പ്രദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് ശ്രീവില്ലിപുത്തൂരനെന്ന കവിപാടുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.തമിഴ്നാട് മുതല്‍ അങ്ങ് ഇന്തോനേഷ്യ വരെ അഗസ്ത്യമഹര്‍ഷിക്ക് ക്ഷേത്രങ്ങളുണ്ട്.

കൊങ്കണവര്‍
പഴയ കൊങ്കനാട്ടില്‍ ( ഇന്നത്തെ കോയമ്ബത്തൂര്‍) ജനിച്ച കൊങ്കണവര്‍ മഹാസിദ്ധയോഗിയായ ഭോഗരുടെ ശിഷ്യനായിരുന്നു. അഗസ്ത്യമഹര്‍ഷിയില്‍ നിന്നും ദീക്ഷ സ്വീകരിച്ച കൊങ്കണവര്‍ എണ്ണൂറ് വര്‍ഷവും 16 ദിവസവും ജീവിച്ചുവെന്ന് കരുതപ്പെടുന്നു.

മച്ചമുനി(മത്സ്യേന്ദ്രനാഥ്):
വംഗ ദേശത്തിലോ(ബംഗാള്‍) കാമരൂപത്തിലോ (ആസാം) ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മച്ചമുനിയാണ് ഹഠയോഗശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. പരമശിവനില്‍ നിന്നും നേരിട്ട് അഭ്യസിച്ച്‌ നാഥ് സന്യാസി സമ്ബ്രദായം സ്ഥാപിച്ചതും മത്സ്യേന്ദ്രനാഥ് സിദ്ധര്‍ തന്നെയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശ്രീ യോഗി ആദിത്യനാഥ് അടക്കം പല പ്രമുഖരും ഈ സമ്ബ്രദായം പിന്തുടരുന്നു. ഭാരതത്തിലും നേപ്പാളിലുമുള്ള ഹിന്ദുക്കളും ബുദ്ധസന്യാസിമാരും മത്സ്യേന്ദ്രനാഥിനെ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമായി കണക്കാക്കുന്നു. പ്രാചീനകാലത്ത് നേപാളം എന്നറിയപ്പെട്ടിരുന്ന നേപ്പാളിന്റെ കുലദേവതയാണ് മത്സ്യേന്ദ്രനാഥ്. താന്ത്രിക, ഹഠയോഗകളെ അടിസ്ഥാനമാക്കി ഇദ്ദേഹം പത്തോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

ഗോരഖ്നാഥ് (കോരക്കര്‍ സിദ്ധര്‍)
ഗോരഖ്നാഥ് സിദ്ധര്‍ മത്സ്യേന്ദ്രനാഥിന്റെ പ്രമുഖ ശിഷ്യനായിരുന്നു. പഞ്ചാബ് പെഷവാര്‍ പ്രദേശത്തെവിടെയോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത്.#നാഥ് സന്യാസി സമ്ബ്രദായം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും, പ്രചരിപ്പിക്കുന്നതും ഇദ്ദേഹമാണ്.കബീര്‍, ഗുരുനാനാക്ക് തുടങ്ങിയ പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ഉഗ്രമായ ജനസ്വാധീനത്തെയും പിന്‍ഗാമികളെയും കുറിച്ച്‌ എഴുതിയിട്ടുണ്ട്.ഏകാത്മ, അദ്വൈത വാദങ്ങളെയും സിദ്ധാന്തങ്ങളെയും കൊണ്ട് മനുഷ്യകുലത്തിന് യാതൊരുപകാരവും ഇല്ലെന്ന് മനസ്സിലാക്കിയ ഗോരഖ്നാഥ് സിദ്ധര്‍ അവയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.പതിനെട്ടു സിദ്ധന്മാരില്‍ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്.വൈദ്യം, യോഗം എന്നിവയില്‍ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. കോരക്കര്‍ എന്നുമറിയപ്പെട്ട ഇദ്ദേഹമാണ് ആയുര്‍വേദ മൂലികകളില്‍ കഞ്ചാവിന്റെ ശക്തമായ സമ്മോഹന ശക്തിയെക്കുറിച്ചു തിരിച്ചറിഞ്ഞത്.ലഹരി പദാര്‍ത്ഥമെന്നതിലുപരി കഞ്ചാവിന്റെ ആയുര്‍വേദ മൂല്യം കണ്ടെത്തിയത് കോരക്കര്‍സിദ്ധരാണ്.
അതുകൊണ്ട് തന്നെ കഞ്ചാവ്
'കോരക്കര്‍ മൂലി' എന്നാണ് സിദ്ധവൈദ്യത്തില്‍ അറിയപ്പെടുന്ന

ത്സട്ടൈമുനി(ചട്ടൈമുനി)
സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. സ്ഥിരമായി ഒരു കമ്ബിളി ധരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാല്‍ സമ്മാനിക്കപ്പെട്ട ഈ കമ്ബിളിപ്പുതപ്പ് ധരിക്കുന്നത് മൂലം അദ്ദേഹത്തിന് ' കൈലാസകമ്ബിളി സട്ടൈമുനി' എന്നൊരു പേരുകൂടിയുണ്ട്. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച്‌, താന്‍ നേടിയ ജ്ഞാനവും അറിവുമെല്ലാം മറ്റുള്ളവര്‍ക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സിദ്ധ രഹസ്യങ്ങളില്‍ പലതും തുറന്നെഴുതിയിട്ടുണ്ട്.
ഈ സ്വഭാവം നിമിത്തം മറ്റു പല സിദ്ധന്‍ മാര്‍ക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ ദീക്ഷവിധി, കര്‍പ്പവിധി എന്നീ ഗ്രന്ഥങ്ങള്‍ ഇന്നുവരെ ഭാരതത്തില്‍ എഴുതപ്പെട്ടതില്‍ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായികണക്കാക്കപ്പെടുന്നു.
അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങള്‍ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാല്‍ സര്‍വ്വ നാശം സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട തിരുമൂലര്‍സിദ്ധര്‍ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. ചട്ടി മണിയുടെ ശിഷ്യന്മാരായിരുന്നു പാമ്ബാട്ടി സിദ്ധരും
സിദ്ധ സുന്ദരാനന്ദരും.

സുന്ദരാനന്ദര്‍
മധുരയില്‍ വസിച്ചിരുന്ന സുന്ദരാനന്ദര്‍ ഒരു ശിവഭക്തനായിരുന്നു. അഗസ്ത്യമുനി സമ്മാനിച്ച ഒരു ശിവലിംഗത്തെ അദ്ദേഹം എന്നും ആരാധിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍, അവിചാരിതമായ കണ്ടുമുട്ടിയ ഒരു ബ്രാഹ്മണന്‍ സുന്ദരാനന്ദരോട് ഒരു സംശയം ചോദിച്ചു..
'എന്താണ് ഈ ശിവലിംഗത്തെ ആരാധിക്കുന്നത്? എത്രതരം ഉണ്ട് ശിവലിംഗങ്ങള്‍..? '
സുന്ദരാനന്ദര്‍ മറുപടിയായി ഇങ്ങനെ പറഞ്ഞു..
' ഇതിന്റെ ഗുരുനാഥന്‍ എനിക്കു സമ്മാനിച്ചതാണ്.രണ്ടു തരം ശിവലിംഗങ്ങള്‍ ഉണ്ട്.പരാര്‍ത്ഥ ലിംഗങ്ങള്‍, ഇഷ്ട ലിംഗങ്ങള്‍. ഇഷ്ടലിംഗങ്ങള്‍ ഒരാളുടെ വ്യക്തിപരമായ ആരാധനയ്ക്കും ഉപയോഗത്തിനുമെടുക്കുന്നതാണ്. പരാര്‍ത്ഥ ലിംഗങ്ങള്‍ വീണ്ടും അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിര്‍മ്മിതമായ മനുഷ്യലിംഗം, ഋഷിമാരാല്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ഷലിംഗം, ദേവന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട ദൈവികലിംഗം, ശിവഭൂതഗണങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഗണലിംഗം, സ്വയം പ്രത്യക്ഷമാകുന്ന സ്വയംഭൂലിംഗം.!'
സംശയനിവൃത്തി വന്നതോടെ ബ്രാഹ്മണന്‍ സന്തോഷത്തോടെ യാത്രയായി.തിരിച്ച്‌ പൂജാ മുറിയില്‍ എത്തിയ സുന്ദരാനന്ദര്‍ അത്ഭുതസ്തബ്ധനായി നിന്നുപോയി. താനെന്നും ആരാധിക്കുന്ന ശിവലിംഗത്തിന് തൊട്ടടുത്തായി വലിയൊരു ശിവലിംഗം സ്വയംഭൂ ആയിരിക്കുന്നു.ആ ബ്രാഹ്മണന്‍ സാക്ഷാല്‍ #പരമശിവനല്ലാതെ മറ്റാരുമായിരുന്നില്ലത്രേ.മധുര ജില്ലയിലെ ചതുരഗിരി (ചതുര്‍വേദഗിരി) മലനിരകളിലെ തപസി പാറയിലാണ് സുന്ദരനന്ദര്‍ ഗുരുവായ സട്ടൈമുനിയൊത്തു താമസിച്ചിരുന്നത്. ലോഹങ്ങളും ധാതുക്കളും മരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ചൂര്‍ണം ഉണ്ടാക്കുന്ന വിദ്യയില്‍ സമര്‍ത്ഥനായിരുന്നു.പതഞ്ജലി : ഐതിഹ്യമനുസരിച്ച്‌ സപ്തര്‍ഷികളില്‍ ഒരാളായ അത്രി മഹര്‍ഷിക്ക് അനസൂയ ദേവിയില്‍ ഉണ്ടായ പുത്രനായിരുന്നു പതഞ്ജലി സിദ്ധര്‍. യോഗയുടെ പിതാവായി ഭാരതീയര്‍ കണക്കാക്കുന്ന, ഇപ്പോളും ലോകം മുഴുവന്‍ പിന്തുടരുന്ന യോഗയുടെ ഉപജ്ഞാതാവായ പതഞ്ജലിസിദ്ധരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും അപൂര്‍വം ചില തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേയുള്ളൂ. ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം ഗൊണാര്‍ദേ (ആധുനിക ഗോണ്ട) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പതഞ്ജലി മഹര്‍ഷിയാണ് സംസ്കൃത വ്യാകരണത്തിന്റെ ഉപജ്ഞാതാവ്.ആദിശേഷന്റെ അവതാരമായി കണക്കാക്കുന്ന പതഞ്ജലിമഹര്‍ഷി ഒരിക്കല്‍, തിരുമൂലര്‍, വ്യാഘ്രപാദര്‍ എന്നിവരോടൊപ്പം ചിദംബരത്തില്‍ വെച്ച്‌ പരമശിവന്റെ താണ്ഡവം നേരിട്ട് ദര്‍ശിച്ചതായി തിരുമന്തിരമെന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ തിരുമൂലര്‍ എഴുതിയിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെ ഗുരുവായിരുന്ന ശ്രീ ഗൗഡപാദര്‍ പതഞ്ജലിയുടെ ശിഷ്യനായിരുന്നു.

രാമദേവ സിദ്ധര്‍ :
ആധുനിക മതാത്മകതയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വണ്ണം ഒരേ സമയം മതാത്മകനും മതേതരനും ആയിരുന്നു രാംദേവ് സിദ്ധര്‍.ചിന്തകളാലും ബൗദ്ധികതകളാലും 500 വര്‍ഷം മുന്നില്‍ ജീവിച്ചിരുന്ന ഇദ്ദേഹം പുലസ്ത്യ ഋഷിയുടെ വംശജനായിരുന്നു. അഗസ്ത്യരുടെ ശിഷ്യനായിരുന്ന രാമദേവ സിദ്ധര്‍ നാഗപടം സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിക്ക് യാതൊരു ഉപകാരവുമില്ലാത്ത പിള്ളേര്‍ക്ക് കഞ്ചാവ് നോക്കുമ്ബോള്‍ തോന്നുന്ന വിഭ്രമം ആയ ആസ്ട്രല്‍ പ്രൊജക്ഷന്‍ യഥാര്‍ത്ഥത്തില്‍ ആദ്യമായി പ്രയോഗിച്ചത് രാമദേവ സിദ്ധരാണ്. യാത്രയ്ക്കിടയില്‍ പുണ്യനഗരമായ മക്കയില്‍ എത്തിച്ചേരുകയും മുഹമ്മദ് നബിയെ നേരിട്ട് കാണുകയും ഉണ്ടായ രാമദേവ സിദ്ധര്‍ കുറച്ചുകാലം ഇസ്ലാം മതവിശ്വാസപ്രകാരം ജീവിച്ചു.അതിനാല്‍ ഇദ്ദേഹം യാക്കോബ് സിദ്ധരെന്നും അറിയപ്പെടുന്നു. 40 വര്‍ഷത്തെ മക്കയിലെ വാസത്തിനു ശേഷം ഗുരുനാഥന്‍ വിളിക്കുന്നുവെന്ന് ഉള്‍വിളി മൂലം തിരിച്ചുവന്ന അദ്ദേഹം അഗസ്ത്യമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം സിദ്ധവൈദ്യം സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിധം പ്രചരിപ്പിക്കാന്‍ ശിഷ്ടജീവിതം മാറ്റിവെച്ചു.

കരുവൂരാര്‍ സിദ്ധര്‍
ചോള രാജ്യത്തെ കരുവൂരാര്‍ (ആധുനിക കരൂര്‍) പ്രദേശത്ത് ജീവിച്ചിരുന്ന കരുവൂരാര്‍ സിദ്ധര്‍ ശില്പികളുടെ കുടുംബത്തിലാണ് ജനിച്ചത്.അഷ്ടസിദ്ധികള്‍ കരഗതമാക്കാന്‍ ഉള്ള വഴികള്‍ പ്രതിപാദിക്കുന്ന കരുവൂരാര്‍ വാദ്യ കാവ്യം എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ്. സിദ്ധ ഭോഗരുടെ ശിഷ്യരായിരുന്ന കരുവൂരാര്‍ ഒരിക്കല്‍, തഞ്ചാവൂര്‍ ക്ഷേത്ര സ്ഥാപന വേളയില്‍ അവിടം സന്ദര്‍ശിക്കുകയുണ്ടായി. അതേ സമയം അവിടെ ഒരു പ്രശ്നം നടക്കുകയായിരുന്നു. മുഹൂര്‍ത്തം കഴിയുന്നതിനു മുന്‍പ് എത്ര ശ്രമിച്ചിട്ടും ശിവലിംഗം പ്രതിഷ്ഠിക്കാന്‍ സാധിക്കുന്നില്ല. വിഗ്രഹം പീഠവുമായി ഉറപ്പിക്കുന്ന ബന്ധന കൂട്ട് ശരിയാവാത്തതായിരുന്നു കുഴപ്പം.സിദ്ധ ഭോഗരുടെ ഉപദേശപ്രകാരം കരുവൂരാര്‍ സിദ്ധരെ ചെന്നു കണ്ട് സങ്കടമുണര്‍ത്തിച്ച ജനങ്ങളെ അദ്ദേഹം സഹായിക്കാമെന്നുറപ്പു നല്‍കി. ശേഷം സിദ്ധര്‍ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കുകയും ആ കൂട്ട് ഉപയോഗിച്ചപ്പോള്‍ വിഗ്രഹം യഥാവിധി പീഠത്തിലുറയ്ക്കുകയും ചെയ്തു.
തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 225 അടിയുള്ള കൂറ്റന്‍ ഗോപുരത്തില്‍ 80 ടണ്‍ ഭാരം വരുന്ന മൂലക്കല്ല് ഉറപ്പിച്ചിരിക്കുന്നതും കരുവൂരാര്‍സിദ്ധരാണ്.പണി കഴിഞ്ഞ ശേഷം ഗോപുരത്തിന്റെ നിഴല്‍ നിലത്തു പതിക്കാത്ത അത്ഭുത വിദ്യ കൂടി കണ്ടപ്പോഴാണ് മഹാരാജനായ രാജരാജചോളന് സിദ്ധരുടെ മാഹാത്മ്യം മനസിലായത്. കരുവൂരാര്‍
സിദ്ധരോടുള്ള ആദരപൂര്‍വ്വം രാജാവ് ക്ഷേത്രത്തിനു സമീപം സിദ്ധരുടെ ഒരു പ്രതിഷ്ഠ കൂടി നിര്‍മിച്ചു.

പാമ്ബാട്ടി സിദ്ധര്‍:
പൂര്‍വ്വാശ്രമത്തില്‍ പാണ്ഡ്യരാജ്യത്ത് നിത്യവൃത്തിക്കായി പാമ്ബ് പിടിച്ചു ജീവിച്ചിരുന്ന ഒരു പാവം യുവാവായിരുന്നു പാമ്ബാട്ടി സിദ്ധര്‍.ശേഷം കോയമ്ബത്തൂരിനടുത്തുള്ള മരുതലയില്‍ തപസ്സ് ചെയ്ത് ബോധോദയം പ്രാപിച്ച അദ്ദേഹം സട്ടൈമുനിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അവിടെത്തന്നെ വസിച്ചു പോന്നു. ഭാരതത്തില്‍ കണ്ടുവരുന്ന സകല സര്‍പ്പവിഷത്തിനും പ്രതിവിധിയറിയാമായിരുന്ന മഹാജ്ഞാനിയായിരുന്നു പാമ്ബാട്ടിസിദ്ധര്‍. അദ്ദേഹം വിഷവൈദ്യത്തില്‍ അനവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അവയില്‍ ഒന്നുപോലും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. മറ്റുചില ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം ഓരോ വരികളും അവസാനിക്കുന്നത് ആടുപാമ്ബേ എന്നാണ്. വിഗ്രഹാരാധനയിലും ജാതിവ്യവസ്ഥയിലും
വിശ്വാസമില്ലാതിരുന്ന പാമ്ബാട്ടി സിദ്ധര്‍ അവയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു വന്നു. മരുതമലയില്‍ അദ്ദേഹം തപസ്സുചെയ്തിരുന്ന ഗുഹ ഇപ്പോഴുമുണ്ട്.

കുദംബായ് സിദ്ധര്‍
കുദംബായ് എന്നത് ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ ധരിച്ചിരുന്ന ആഭരണമായിരുന്നു.കുഞ്ഞുനാളില്‍ കര്‍ണാഭരണം ധരിപ്പിച്ച്‌ അമ്മ വാത്സല്യപൂര്‍വ്വം വിളിച്ചിരുന്ന പേര് പതിനാറാം വയസ്സില്‍ സിദ്ധ മാര്‍ഗത്തില്‍ ആകൃഷ്ടനായ ശേഷവും അദ്ദേഹം തന്റെ പേരായിത്തന്നെ കൊണ്ടുനടന്നു.കുദംബായ് സിദ്ധര്‍ പ്രധാനമായും തന്റെ കൃതികളില്‍ പരാമര്‍ശിക്കുന്നത് ആത്മീയാനന്ദത്തെ കുറിച്ചും ജ്ഞാനയോഗത്തെക്കുറിച്ചും ആണ്. അദ്ദേഹത്തിന്റെ പ്രധാന കൃതി കുദംബായ് സിദ്ധര്‍ പാടല്‍ഗള്‍ എന്നറിയപ്പെടുന്നു.
കാലാംഗി നാഥര്‍ : വാരണാസിയില്‍ ജനിച്ചകാലാംഗി നാഥര്‍ സിദ്ധഭോഗരുടെ ഗുരുവായിരുന്നു.ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം പരസ്പരം ആത്മീയ പുരോഗതി കൈവരിക്കുന്ന കാര്യങ്ങളില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു.സ്വര്‍ണ്ണം ധാരാളമുണ്ടായിരുന്നഒരു മലയില്‍ വസിച്ചിരുന്നതിനാല്‍ കാലാംഗി നാഥര്‍
കാഞ്ചമലൈ സിദ്ധര്‍ എന്നറിയപ്പെട്ടിരുന്നു.പ്രസിദ്ധമായ ചിദംബരം ശിവക്ഷേത്രം നിര്‍മിക്കാന്‍ വിശ്രുതനായ രാജാവ് പരാന്തക ചോളന്‍ സ്വര്‍ണ്ണമെടുത്തത് ഈ മലയില്‍ നിന്നാണെന്ന് കരുതപ്പെടുന്നു.
ശ്രീ തിരുമൂലരാല്‍ നേരിട്ട് ദീക്ഷ നല്‍കപ്പെട്ട, ആത്മജ്ഞാനമുണര്‍ത്തപ്പെട്ട ഏഴ് ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു കാലാംഗി നാഥര്‍.രുദ്രര്‍, ഇന്ദ്രര്‍, സോമര്‍, ബ്രഹ്മര്‍, കണ്ഠര്‍, കാഞ്ചമലയര്‍ എന്നിവരാണ് മറ്റുള്ള ആറു ശിഷ്യര്‍.
തിരുമൂലരുടെ പ്രഥമ ശിഷ്യനായിരുന്നു കാലാംഗി നാഥര്‍ എന്നാണ് കരുതപ്പെടുന്നത്. കാലാംഗി നാഥര്‍ സ്വന്തം ശരീരത്തെ ജ്യോതി വൃക്ഷമെന്നറിയപ്പെടുന്ന ഒരു പ്രത്യേക വൃക്ഷത്തിന്റെ ഇലകളും മറ്റും അടങ്ങിയ ഒരു പ്രത്യേക കൂട്ടുപയോഗിച്ച്‌ പ്രാണന്‍ വേര്‍പെടുത്തി കഴിഞ്ഞാലും അഴുകാത്ത ഒരു ശരീരമാക്കി മാറ്റിയിരുന്നു. വന്യമൃഗങ്ങളെയും പക്ഷികളെയും നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന മഹാ സിദ്ധനായിരുന്നു കാലാംഗി നാഥര്‍. ഗുരുസ്ഥാനീയനാണെങ്കിലും സിദ്ധ ഭോഗര്‍ ഇദ്ദേഹത്തെ പലപ്പോഴും പിതാവായാണ് കണക്കാക്കിയിരുന്നത്.
സിദ്ധ വാന്‍മീകര്‍

വാല്മീകി എന്ന് അറിയപ്പെടുന്ന മഹര്‍ഷി തന്നെയാണ് സിദ്ധ വാന്‍മീകര്‍ എന്ന് 18 സിദ്ധരില്‍ പ്രമുഖനായ ഭോഗര്‍ തന്റെ ഭോഗര്‍ -7000 എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും കഥകളിലൂടെ എല്ലാവര്‍ക്കും അറിവുള്ളതിനാല്‍ വിസ്തരഭയം നിമിത്തം ഞാന്‍ കൂടുതല്‍ ആഴത്തിലേയ്ക്ക് കടക്കുന്നില്ല. രാമായണം കൂടാതെ സൂത്ര ജ്ഞാനം എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഭോഗര്‍
സിദ്ധവൈദ്യന്മാരില്‍ അഗ്രഗണ്യന്‍. കായകല്‍പ്പ ചികിത്സയുടെ ഉപജ്ഞാതാവ്..മഹേന്ദ്രജാലത്തില്‍ പരമശിവന്റെ ശിഷ്യന്‍.. ലക്ഷണമൊത്ത കൊമ്ബന് നെറ്റിപ്പട്ടമെന്ന പോലെ, വിശേഷണങ്ങള്‍ അനവധിയുണ്ട് ഭോഗനാഥര്‍ എന്ന സിദ്ധഭോഗര്‍ക്ക്.
ജ്ഞാന സാഗരം 557, സപ്തകാണ്ഡം
അഥവാ ഭോഗര്‍ 7000 എന്നീ രണ്ട് ഗ്രന്ഥങ്ങളിലാണ് ഭോഗരെ കുറിച്ചുള്ള വിവരങ്ങള്‍ അധികവുമടങ്ങിയിട്ടുള്ളത്.
കാലാംഗി നാഥരുടെ ശിഷ്യനായിരുന്നു ഭോഗര്‍. അദ്ദേഹത്തില്‍നിന്നും ദീക്ഷ ലഭിച്ച ശേഷം ബോധോദയം സിദ്ധിച്ച സിദ്ധഭോഗര്‍, സിദ്ധ അഗസ്ത്യരില്‍ നിന്നും ബ്രഹ്മവിദ്യ കരസ്ഥമാക്കി. ഗുരുനാഥനായ തിരുമൂലരുടെ അന്ത്യാഭിലാഷ പ്രകാരം, ഭാരതത്തിലെ പ്രാഥമികമായ കര്‍ത്തവ്യങ്ങള്‍ക്ക് ശേഷം ഭോഗര്‍ താമ്രപര്‍ണ്യ സമുദ്ര മാര്‍ഗേ ( ഇന്നത്തെ ശ്രീലങ്ക വഴി) ചീനയിലേക്ക് പുറപ്പെട്ടു. നീരാവിയുടെ മന്ത്രശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു ജലയാനം ആയിരുന്നു യാത്രയ്ക്കുള്ള വാഹനം.സപ്തകാണ്ഡമെന്ന ഗ്രന്ഥത്തില്‍ ഈ വാഹനത്തെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു.( സിദ്ധഭോഗര്‍ ആകാശ മാര്‍ഗേയാണ് പോയതെന്നും അഭിപ്രായങ്ങളുണ്ട്) ചൈനയില്‍ ഭോഗര്‍ ബോ യാങ് എന്നാണ് അറിയപ്പെട്ടത്.
(ദ്രവ്യത്തിന്റെ ദ്വിമാനങ്ങളെ കുറിച്ച്‌ ആദ്യമായി പരാമര്‍ശിക്കുന്നത് ലാവോത്സുവാണ്. അദ്ദേഹം അതിനെ യിന്‍ എന്നും യാങ് എന്നും പേരിട്ടു വിളിച്ചു. പോസിറ്റീവ് നെഗറ്റീവ്,ഉഷ്ണം, ശീതളം, ശിവന്‍ ശക്തി, നന്മ തിന്മ എന്നിങ്ങനെ പലവിധത്തില്‍ ഈ സങ്കല്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭാരതത്തില്‍ അഗസ്ത്യ ഋഷി ആദ്യമേ കൊണ്ടു വന്നതാണ്. രസവാദവിദ്യ ചീനയില്‍ അഭ്യസിച്ചു തുടങ്ങുന്നത് ഭോഗരുടെ വരവിനുശേഷമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, അറേബ്യയില്‍ രാമദേവ സിദ്ധര്‍ 'യാക്കോബ്' എന്നറിയപ്പെട്ട പോലെ ഭോഗര്‍ തന്നെയായിരുന്നു ഈ ലാവോത്സെ എന്നും ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട്.)
ബോ യാങ് എന്ന സിദ്ധഭോഗര്‍ക്ക് ചൈനയില്‍ ഒരുപാട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. സദാസമയവും വിശ്വസ്തനായ ഒരു നായയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒരിക്കല്‍ തന്റെ ശാരീരികമായ പരിമിതികള്‍ മറികടക്കാന്‍ ശുദ്ധ ഭോഗര്‍ കായകല്പ ഔഷധം തയ്യാറാക്കാന്‍ തീരുമാനിച്ചു.

{കായകര്‍പ്പം/ കായകല്പം}
തനു പരിവര്‍ത്തനം, കല്ലിനെ പോലെ ദൃഢമായ എന്നൊക്കെ അര്‍ത്ഥം വരുന്ന കായകല്പ ചികിത്സാ വിധികള്‍ക്ക് ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മൃതകോശങ്ങളെ പരിപൂര്‍ണ്ണമായി നീക്കുകയും ഓജസ് നഷ്ടപ്പെട്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഒരു വ്യക്തിക്ക് നവ വീര്യം പ്രാപ്തമാക്കുകയും ചെയ്യുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തിലെ മാണിക്യക്കല്ലാണ് കായകല്?