എല്ലാം ഏകത്വ ദര്ശനത്തിലേക്ക്

ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാം പരിഷ്‌ക്കാരങ്ങൾക്ക് വിധേയമാക്കുമ്പോൾ, പഴയ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും തിരികെ കൊണ്ടുവരുവാൻ എന്തിനു പെടാപാട് പെടുന്നു നമ്മൾ, എല്ലാം ഏകത്വ ദര്ശനത്തിലേക്ക് എത്തിച്ചേരേണ്ടതല്ലേ... ! ശരിയാണ്, നമ്മുടെ പരമമായ പ്രമാണം തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങി നാലു മഹാവാക്യങ്ങൾ തന്നെ. അതിൽ *"ഏകമേ അദ്വതീയം ബ്രഹ്മ"* ബ്രഹ്മം ഏകമാണ് അദ്വതീയം ആണ്, ആ ഏകമായിരിക്കുന്ന ചൈതന്യത്തെ,... നിഷ്കളമായിരിക്കുന്ന ആ ചൈതന്യത്തെ സകലീകരിച്ചു പല രൂപത്തിലും, ഭാവത്തിലുമാക്കി ആരാധിച്ചു പോന്നിരുന്ന സമ്പ്രദായമാണ് വേദങ്ങളിലൂടെയും, ഉപനിഷത്തുക്കളിലൂടെയും, പുരാണങ്ങളിലൂടെയും എല്ലാം, എല്ലാറ്റിലും കണ്ടുവരുന്നത്‌, ആയതു കൊണ്ട് എന്താണ് ഉപേക്ഷിക്കേണ്ടത്, എന്താണ് സ്വീകരിക്കേണ്ടത് എന്നു കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. കാലഹരണപ്പെട്ട അനുഷ്ടാങ്ങൾ എന്നു പറയുമ്പോൾ, അതു കലഹരണ പെട്ടിട്ടുണ്ടോ...? പ്രാർത്ഥന സംസ്കൃതിയുമായി നമുക്ക് ഒരു ബന്ധവുമില്ലേ..? നമ്മൾ അതിൽ ഊറ്റം കൊള്ളേണ്ടവരല്ലേ... നമ്മൾ അതിൽ നിന്നും പാഠം പഠിക്കേണ്ടതില്ലേ..? തുടങ്ങി നിരവധി ചോദ്യങ്ങൾ നമുക്ക് മുൻപിലുണ്ട്. ഇടശ്ശേരിയുടെ *"#പൂതപ്പാട്ടു"* എന്ന കൃതിയിൽ വള്ളുവനാടൻ ഗ്രാമങ്ങളിൽ തുയിലുണർത്തുവാൻ വരുന്ന കരിം ഭൂതം *(#കിരാതമൂർത്തി)* അതിന്റെ പൗരാണിക ചരിത്രം അതിനെ ആശ്രയിച്ചിരിക്കുന്ന #മിത്ത്‌* വള്ളുവനാടൻ സംസ്കൃതിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണന, ഇത്തരം പ്രാർത്ഥനാസംസ്കൃതിയുമായ് എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണ, ഇത്തരം പ്രാർത്ഥന സംസ്കൃതിയുമായി ബന്ധപെട്ടു അതിലുള്ള നന്മകളെ സാംശീകരിക്കണമെങ്കിൽ അതെന്താണെന്നു ഉൾക്കൊള്ളാതെ പറ്റില്ല. നാം പരിഷ്കരിച്ചു പരിഷ്കരിച്ചു അതെല്ലാം ഇല്ലാതാക്കുകയല്ല വേണ്ടത്. പാശ്ചാത്യ വിദ്യാഭ്യാസം നേടി ഇംഗ്ലീഷ് പഠിച്ചു അവരുടെ വേഷവിധാനങ്ങൾ അനുകരിച്ചു...., എങ്കിൽ കൂടി യജ്ഞപവീതത്തെ പരമ പവിത്രമായി തന്നെ സൂക്ഷിച്ചിരുന്നുനമ്മൾ, അതിപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു.അതുപോലെ നാം ഏത്ര തന്നെ പരിഷ്കരിച്ചാൽ പോലും പരാമപവിത്രമായി സൂക്ഷിക്കേണ്ടുന്ന ചില മൂല്യങ്ങളുണ്ട്. സംസ്കൃതിയെ കുറിച്ച് മനസ്സിലാകണമെങ്കിൽ, കേരളത്തിലെ പ്രാർത്ഥന കലകളെയും ആരാധന സംബ്രദായങ്ങളെയും നടൻ പാട്ടുകളെയും ഒക്കെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

സർപ്പക്കാവുകൾ വലിയ അനാചാരവും അന്ധവിശ്വാസവുമാണെന്നു പറഞ്ഞു നടന്ന പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ സർപ്പക്കാവുകൾ വെട്ടി നിരത്തി കൃഷിയിടങ്ങളാക്കി മാറ്റണമെന്ന് കവിതകൾ രചിച്ചു പ്രചരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിൽക്കാലത്തു നമുക്കത് ബോധ്യപ്പെട്ടു ഇവിടെ സർപ്പക്കാവുകൾ പ്രകൃതിയുടെ ജൈവ വൈവിദ്ധ്യം നിലനിർത്തുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്‌ഥ താളം തെറ്റാതിരിക്കാനുമൊക്കെ വഹിക്കുന്ന പങ്കു വളരെ വലുതാണ്....എന്നാൽ ഏറെ വൈകിയാണ് ശാസ്ത്രത്തിനു പോലും അതു കണ്ടെത്തുവാനായത്. പക്ഷെ നാമിന്നും സർപ്പക്കാവുകളിലേ അന്തി തിരി സംരക്ഷിച്ചു പരിപാലിച്ചു പോരുന്നത് അതുകൊണ്ട് മാത്രമാണ്. ഇത്തരം പ്രാർത്ഥന സംസ്കൃതിയെ നാം സംരക്ഷിക്കണമെങ്കിൽ അതിനുള്ളിൽ കൊളുത്തിയിരിക്കുന്നതായ ആധ്യാത്മീക മൂല്യത്തെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ തിറ തെയ്യം പടയണി തുടങ്ങി നടൻ കലകളൊക്കെ നിലനിന്നു പോകുന്നത് ഫൊക്ളർ അക്കാദമിയുടെ പിൻബലത്തിലല്ല എന്നു നമ്മൾ ഓർക്കേണ്ടതുണ്ട്. മറിച്ചു അവിടെയുള്ള ആധ്യാത്മിക മൂല്യങ്ങളും, ആചാരാനുഷ്ടാനങ്ങളും, ജനങ്ങൾ അവിടേക്ക് അർപ്പിച്ച വിശ്വാസപ്രമാണങ്ങളും അനുസരിച്ചു പരിപാലിക്കപ്പെട്ടതിനാലാണ്.
ഇത്തരത്തിൽ എത്രയോ കലാരൂപങ്ങളും ആരാധന സമ്പ്രദായങ്ങളും അനുഷ്ടനങ്ങളും ആചാരങ്ങളും ഒക്കെ തന്നെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്‌, അതിനെല്ലാം അതിന്റെതായ നിതാനങ്ങളുണ്ട്, #ഇല്ലംനിറ പോലുള്ള പല ചടങ്ങുകളും ഇന്ന് അസ്തമിച്ചു പോയിരിക്കുന്നു. ഇതെല്ലാം നമ്മുടെ ശുചികരണ ബോധത്തിന്റെ, ആധ്യാത്മീകമായ ഔന്നിത്യത്തിന്റെയും ദർശനങ്ങൾ ആയിരുന്നു, നിർഭാഗ്യവശാൽ ഇതെക്കെ നമ്മൾ വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതീയ സംസ്കാരത്തിന്റെ ശേഷിപ്പുകൾ മാത്രം നാം പിന്തുടരുമ്പോൾ പ്രാദേശികമായി വിലപ്പെട്ട സംസ്കാരത്തെ മറന്നു പോവുകയാണ് പലപ്പോഴും നമ്മൾ, അതോടൊപ്പം കേരളത്തിന്റെ മൂല്യബോധവും, അതൊക്ക തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു ഇത്തരത്തിൽ പഴയത് എന്ന് നാം പറഞ്ഞു തള്ളിക്കളയുന്ന ഓരോ ആചാരങ്ങളും അനുഷ്ടാനങ്ങളും, കലാരൂപങ്ങളും പരിശോധിച്ചാൽ അതിലെല്ലാം വളരെ വലിയ മൂല്യം ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തുവാൻ സാധിക്കും.

No comments:

Post a Comment