പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ആഷാഢമാസത്തെ വെളുത്തപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ജൂലൈ 1 ന് ബുധനാഴ്ച വരുന്നത്. ഇത് ദേവശയനി ഏകാദശി എന്ന് അറിയപ്പെടുന്നു.
ദേവന്‍ ശയിക്കാന്‍ പോകുന്ന ദിവസം ഇതാണ് ദേവശയനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. ആഷാട ശുക്ലപക്ഷ ഏകാദശിയെന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം വിഷ്ണുഭഗവാന്‍ ക്ഷീര സാഗരത്തില്‍ അനന്തശയനത്തില്‍ ഉറങ്ങാന്‍പോകുന്ന ദിവസമായി ഉത്തരേന്ത്യയിലെ വിഷ്ണുഭക്തര്‍ വിശ്വസിക്കുന്നു. ദേവശയനി ഏകാദശി ദിവസം ഉറങ്ങാന്‍ തുടങ്ങുന്ന വിഷ്ണു ഭഗവാന്‍ നാലു മാസങ്ങള്‍ക്കുശേഷം കാര്‍ത്തിക മാസത്തിലെ പ്രഭോ ധിനി ഏകാദശി ദിവസം ഉറക്കം ഉണരുന്നുവെന്നുവെന്നുമാണ് വിശ്വാസം. ഈ നാലുമാസങ്ങളിലും നിത്യവും വ്രതമനുഷ്ഠിക്കുന്നവര്‍ വടക്കേ ഇന്ത്യയിലുണ്ട്. ഇതിനെ ചതുര്‍മാസവ്രതമെന്ന പേരില്‍ അറിയപ്പെടുന്നു.
എല്ലാ തരം ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും, ഉള്ളിവര്‍ഗങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതും വിഷ്ണു പൂജകളും കീര്‍ത്തനങ്ങളുമായാണ് ചതുര്‍മാസവ്രതം അനുഷ്ടിക്കുന്നത്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസങ്ങള്‍ തന്നെ. ഈ വ്രതമെടുക്കുന്നവരുടെ ജീവിതത്തില്‍ സമൃദ്ധിയും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.
ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.
രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.
No comments:
Post a Comment