തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം.
ഐതിഹ്യം മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടാൻ വേണ്ടി പഞ്ചപാണ്ഡവർ തൃശ്ശൂരിലെത്തി പല ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തത്. 1. സോമേശ്വരം 2. പൂവണി 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശിവക്ഷേത്രം
പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോൾ ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ നന്ദികേശന്‍ കിടക്കുന്നത് കാണാറുണ്ട്. പരമേശ്വരന്റെ അംശമാണ് നന്ദി ദേവന്‍. ഈ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാല്‍ നന്ദി എന്നു പേര് ലഭിച്ചു. സദാശിലയായി നിലകൊള്ളുന്നതിനാല്‍ നിലയായി ഇരിക്കല്‍ എന്നും നന്ദിക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശന്‍. അഹോരാത്രം ശിവനേ! ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നിൽക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും,തടിച്ചുകൊഴുത്ത പിന്‍ഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ-ശിവലിംഗത്തെ കാണാം. കാതോര്‍ത്ത് കിടക്കുന്ന ആ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങള്‍ പറയാം. ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങള്‍ നിമിഷങ്ങള്‍ക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.
1. തിരുപ്രംകുണ്ഡ്രം
വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യംമധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം കൂടിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം.
ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.
2. തിരുച്ചെന്തൂര്‍
ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ ക്ഷേത്രം.
മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം.
3. പഴനി
കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട് ക്ഷേത്രം.
പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്.
4.സ്വാമിമലൈ
പഴനിമുരുകനെ തൊഴുത്കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട് മഹാക്ഷേത്രം.
കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.
5. തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്വടക്കന് തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട് ക്ഷേത്രം.
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്.
6 . പഴമുതിര്‍ച്ചോലൈ
മധുരൈമാനഗരിയുടെ ചാരെയാണ്ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രം.
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം.
--കടപ്പാട്
ഗുരുവായൂർ തന്ത്രിയായ ചേന്നാസിനെ അപമാനിച്ച ആൾക്ക് ഭഗവാൻ കൊടുത്ത ശിക്ഷ
പണ്ട് ഗുരുവായൂർ ക്ഷേത്രപരിസരത്ത് പൂഴിക്കുന്നത്ത് ഉപ്പുകൂറ്റൻ എന്ന പേരിൽ ഒരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാൾ ജീവിച്ചിരുന്നു.. ആൾക്ക് വിദ്യാഭ്യാസമൊന്നുമില്ല. പൊണ്ണത്തടി മാത്രം. മദ്യപാനവും ശീലമായിരുന്നു. അയാളോട് എതിരിടാനോ മറ്റോ ആരും പോയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ അയാൾ പാത്രം കഴുകലും ആനപ്പിണ്ഡം വാരികളയലും ഒക്കെ ആയി കൂടി. ചകിരി , മടൽ എന്നിവ ചുമടാക്കി ക്ഷേത്രത്തിൽ എത്തിക്കുക, എന്നിവയൊക്കെ ഇയാളാണ്.. ക്ഷേത്രത്തിലെ കാളൻ വയ്ക്കുന്ന നാലു കാതൻ ചരക്ക് ഇയാൾ ഒറ്റക്ക് കഴുകി വൃത്തിയാക്കി വച്ചിരുന്നു. പ്രതിഫലമായി ക്ഷേത്രത്തിൽ നിന്ന് ഉരുളി നിറയെ ചോറ് കൊടുക്കും. ഭക്ഷണം വൈകിയാൽ ചീത്ത വിളിയും ഉണ്ട്. എല്ലാവർക്കും പേടിയുമായിരുന്നു. തനിക്ക് കിട്ടുന്ന ചോറും കഴിച്ച് അയാൾ തന്റെ പണിയെല്ലാം കഴിച്ച് രാത്രി തീർത്ഥക്കുളത്തിൽ ഇറങ്ങി കുറെ നേരം കിടക്കാറുണ്ട്. അയാൾ കുളിമാത്രമേ ഉള്ളു എന്നാണ് ഏവരും വിചാരിച്ചിരുന്നത്.. പക്ഷെ തീർത്ഥക്കുളത്തിലെ മത്സ്യങ്ങളെ ആരുമറിയാതെപിടിച്ചു കൊണ്ടുപോവാനാണ് അയാളുടെ നീരാട്ട്. ക്ഷേത്രക്കുളം നിറയെ മത്സ്യങ്ങൾ ഉണ്ടായിരുന്നു.
അത് കേട്ട് ഉപ്പു കൂറ്റൻ പറഞ്ഞു താൻ തന്റെ പണി നോക്ക്.. മര്യാദക്കിരുന്നില്ലെങ്കിൽ തന്ത്രിയുടെ പൂണൂലിൽ മത്സ്യത്തെ കോർത്ത് ഇടുമെന്നും നേദ്യച്ചോറിനൊപ്പം മത്സ്യക്കറി കൂട്ടി കഴിപ്പിക്കുമെന്നും പറഞ്ഞു..
വയോധികനായ തിരുമനസിന് ഇത് സഹിക്കാനായില്ല.. ഇത്രയും കാലത്തിനിടക്ക് തന്നോട് ആരും ഇത്തരമൊരു വർത്തമാനം പറഞ്ഞിട്ടില്ല.. അദ്ദേഹം നാരായണ നാമം ചൊല്ലി മടങ്ങിപ്പോയി.അദ്ദേഹത്തിന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. ഇത്ര ദുഷ്ടനായ ഒരാൾ ക്ഷേത്രത്തിലും പരിസരത്തും അഴിഞ്ഞാടുകയും മത്സ്യങ്ങളെ കൊന്ന് കഴിക്കുകയും എങ്ങിനെ ശുദ്ധികലശമാടി മുളയിട്ട് കൊടികയറും... ആകെ വിഷമമായല്ലോ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിച്ച് രാത്രികഴിച്ചു കൂട്ടി.. എന്നും നിഷ്ടയോടെ തന്നെ പൂജിക്കുന്ന ആ സാധുവിന്റെ സങ്കടം ഭഗവാനറിയാതെ വരില്ലല്ലോ..
ലോക രക്ഷക്കായി മത്സ്യാവതാരമെടുത്ത ഭഗവാൻ ഒരു ദുഷ്ട നിഗ്രഹത്തിനായി ഒന്നു കൂടെ അവതരിച്ചതാവും.ഭഗവാനേ ഗുരുവായൂരപ്പാ !!! നിന്റെ ലീലാവിലാസം ആർക്കാണ് നിർവ്വചിക്കാൻ കഴിയുക നീയേ ശരണം ഭഗവാനേകൃഷ്ണാ...
ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാം പരിഷ്‌ക്കാരങ്ങൾക്ക് വിധേയമാക്കുമ്പോൾ, പഴയ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും തിരികെ കൊണ്ടുവരുവാൻ എന്തിനു പെടാപാട് പെടുന്നു നമ്മൾ, എല്ലാം ഏകത്വ ദര്ശനത്തിലേക്ക് എത്തിച്ചേരേണ്ടതല്ലേ... ! ശരിയാണ്, നമ്മുടെ പരമമായ പ്രമാണം തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങി നാലു മഹാവാക്യങ്ങൾ തന്നെ. അതിൽ *"ഏകമേ അദ്വതീയം ബ്രഹ്മ"* ബ്രഹ്മം ഏകമാണ് അദ്വതീയം ആണ്, ആ ഏകമായിരിക്കുന്ന ചൈതന്യത്തെ,... നിഷ്കളമായിരിക്കുന്ന ആ ചൈതന്യത്തെ സകലീകരിച്ചു പല രൂപത്തിലും, ഭാവത്തിലുമാക്കി ആരാധിച്ചു പോന്നിരുന്ന സമ്പ്രദായമാണ് വേദങ്ങളിലൂടെയും, ഉപനിഷത്തുക്കളിലൂടെയും, പുരാണങ്ങളിലൂടെയും എല്ലാം, എല്ലാറ്റിലും കണ്ടുവരുന്നത്, ആയതു കൊണ്ട് എന്താണ് ഉപേക്ഷിക്കേണ്ടത്, എന്താണ് സ്വീകരിക്കേണ്ടത് എന്നു കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. കാലഹരണപ്പെട്ട അനുഷ്ടാങ്ങൾ എന്നു പറയുമ്പോൾ, അതു കലഹരണ പെട്ടിട്ടുണ്ടോ...? പ്രാർത്ഥന സംസ്കൃതിയുമായി നമുക്ക് ഒരു ബന്ധവുമില്ലേ..? നമ്മൾ അതിൽ ഊറ്റം കൊള്ളേണ്ടവരല്ലേ... നമ്മൾ അതിൽ നിന്നും പാഠം പഠിക്കേണ്ടതില്ലേ..? തുടങ്ങി നിരവധി ചോദ്യങ്ങൾ നമുക്ക് മുൻപിലുണ്ട്. ഇടശ്ശേരിയുടെ *"#പൂതപ്പാട്ടു"* എന്ന കൃതിയിൽ വള്ളുവനാടൻ ഗ്രാമങ്ങളിൽ തുയിലുണർത്തുവാൻ വരുന്ന കരിം ഭൂതം *(#കിരാതമൂർത്തി)* അതിന്റെ പൗരാണിക ചരിത്രം അതിനെ ആശ്രയിച്ചിരിക്കുന്ന #മിത്ത്* വള്ളുവനാടൻ സംസ്കൃതിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണന, ഇത്തരം പ്രാർത്ഥനാസംസ്കൃതിയുമായ് എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചിത്രം തുടങ്ങിയ വർണ്ണ, ഇത്തരം പ്രാർത്ഥന സംസ്കൃതിയുമായി ബന്ധപെട്ടു അതിലുള്ള നന്മകളെ സാംശീകരിക്കണമെങ്കിൽ അതെന്താണെന്നു ഉൾക്കൊള്ളാതെ പറ്റില്ല. നാം പരിഷ്കരിച്ചു പരിഷ്കരിച്ചു അതെല്ലാം ഇല്ലാതാക്കുകയല്ല വേണ്ടത്. പാശ്ചാത്യ വിദ്യാഭ്യാസം നേടി ഇംഗ്ലീഷ് പഠിച്ചു അവരുടെ വേഷവിധാനങ്ങൾ അനുകരിച്ചു...., എങ്കിൽ കൂടി യജ്ഞപവീതത്തെ പരമ പവിത്രമായി തന്നെ സൂക്ഷിച്ചിരുന്നുനമ്മൾ, അതിപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു.അതുപോലെ നാം ഏത്ര തന്നെ പരിഷ്കരിച്ചാൽ പോലും പരാമപവിത്രമായി സൂക്ഷിക്കേണ്ടുന്ന ചില മൂല്യങ്ങളുണ്ട്. സംസ്കൃതിയെ കുറിച്ച് മനസ്സിലാകണമെങ്കിൽ, കേരളത്തിലെ പ്രാർത്ഥന കലകളെയും ആരാധന സംബ്രദായങ്ങളെയും നടൻ പാട്ടുകളെയും ഒക്കെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
സർപ്പക്കാവുകൾ വലിയ അനാചാരവും അന്ധവിശ്വാസവുമാണെന്നു പറഞ്ഞു നടന്ന പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ സർപ്പക്കാവുകൾ വെട്ടി നിരത്തി കൃഷിയിടങ്ങളാക്കി മാറ്റണമെന്ന് കവിതകൾ രചിച്ചു പ്രചരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിൽക്കാലത്തു നമുക്കത് ബോധ്യപ്പെട്ടു ഇവിടെ സർപ്പക്കാവുകൾ പ്രകൃതിയുടെ ജൈവ വൈവിദ്ധ്യം നിലനിർത്തുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്‌ഥ താളം തെറ്റാതിരിക്കാനുമൊക്കെ വഹിക്കുന്ന പങ്കു വളരെ വലുതാണ്....എന്നാൽ ഏറെ വൈകിയാണ് ശാസ്ത്രത്തിനു പോലും അതു കണ്ടെത്തുവാനായത്. പക്ഷെ നാമിന്നും സർപ്പക്കാവുകളിലേ അന്തി തിരി സംരക്ഷിച്ചു പരിപാലിച്ചു പോരുന്നത് അതുകൊണ്ട് മാത്രമാണ്. ഇത്തരം പ്രാർത്ഥന സംസ്കൃതിയെ നാം സംരക്ഷിക്കണമെങ്കിൽ അതിനുള്ളിൽ കൊളുത്തിയിരിക്കുന്നതായ ആധ്യാത്മീക മൂല്യത്തെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ തിറ തെയ്യം പടയണി തുടങ്ങി നടൻ കലകളൊക്കെ നിലനിന്നു പോകുന്നത് ഫൊക്ളർ അക്കാദമിയുടെ പിൻബലത്തിലല്ല എന്നു നമ്മൾ ഓർക്കേണ്ടതുണ്ട്. മറിച്ചു അവിടെയുള്ള ആധ്യാത്മിക മൂല്യങ്ങളും, ആചാരാനുഷ്ടാനങ്ങളും, ജനങ്ങൾ അവിടേക്ക് അർപ്പിച്ച വിശ്വാസപ്രമാണങ്ങളും അനുസരിച്ചു പരിപാലിക്കപ്പെട്ടതിനാലാണ്.
ഇത്തരത്തിൽ എത്രയോ കലാരൂപങ്ങളും ആരാധന സമ്പ്രദായങ്ങളും അനുഷ്ടനങ്ങളും ആചാരങ്ങളും ഒക്കെ തന്നെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്, അതിനെല്ലാം അതിന്റെതായ നിതാനങ്ങളുണ്ട്, #ഇല്ലംനിറ പോലുള്ള പല ചടങ്ങുകളും ഇന്ന് അസ്തമിച്ചു പോയിരിക്കുന്നു. ഇതെല്ലാം നമ്മുടെ ശുചികരണ ബോധത്തിന്റെ, ആധ്യാത്മീകമായ ഔന്നിത്യത്തിന്റെയും ദർശനങ്ങൾ ആയിരുന്നു, നിർഭാഗ്യവശാൽ ഇതെക്കെ നമ്മൾ വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതീയ സംസ്കാരത്തിന്റെ ശേഷിപ്പുകൾ മാത്രം നാം പിന്തുടരുമ്പോൾ പ്രാദേശികമായി വിലപ്പെട്ട സംസ്കാരത്തെ മറന്നു പോവുകയാണ് പലപ്പോഴും നമ്മൾ, അതോടൊപ്പം കേരളത്തിന്റെ മൂല്യബോധവും, അതൊക്ക തന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു ഇത്തരത്തിൽ പഴയത് എന്ന് നാം പറഞ്ഞു തള്ളിക്കളയുന്ന ഓരോ ആചാരങ്ങളും അനുഷ്ടാനങ്ങളും, കലാരൂപങ്ങളും പരിശോധിച്ചാൽ അതിലെല്ലാം വളരെ വലിയ മൂല്യം ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തുവാൻ സാധിക്കും.
1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ
2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ
3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ
4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ
5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ
6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ
7 ) ഓം കേശവായ കേശിഘ്‌നേസാഗരായ സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ
8 ) ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ സത്യായ പഞ്ചായുധധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ
പുരാതനമായ പരശുരാമ ഭൂമിയിലെ( ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം) സുപ്രധാന ശിവാലയങ്ങളിലൊന്നായി കവിയൂര്‍ കണക്കാക്കപ്പെടുന്നു. സീതാസമേതനായ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ മാഹാത്മ്യം നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു ശൈവവിശ്വാസികളെ ഈ ക്ഷേത്രത്തിലേക്കാകര്‍ഷിക്കുന്നു. സുപ്രസന്നനും കാഞ്ചനാഭനും സര്‍വസമ്പദ്പ്രദായകനുമായ മൂര്‍ത്തിയായി പാര്‍വതീസമേതനായിട്ടാണ് സര്‍വേശ്വരനായ മഹാദേവന്‍ ഇവിടെ ഇരുന്നരുളുന്നത്. രണ്ടരയടിയോളം മാത്രം പൊക്കമുള്ള മൃണ്മയ ശിവലിംഗമാണ് ഇവിടെയുള്ളത്. വിഗ്രഹത്തില്‍ യുഗങ്ങള്‍ക്കുമുന്പ്, പ്രതിഷ്ഠനടന്ന തൊട്ടുപിന്നാലെ ശ്രീഹനുമാന്‍ സ്വാമി വാല്‍ചുറ്റി ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം വരെ പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. കാസര്‍കോട് പുല്ലൂര്‍ഗ്രാമം, പടി മഹാ തുളുയോഗത്തില്‍പ്പെട്ട പത്തുവീടുകള്‍ക്കായിരുന്നു അവകാശം. ധാര, ചതുശ്ശതം, മുഴുക്കാപ്പ് എന്നിവയാണ് പ്രധാന വഴിപാടുകള്‍. കുട്ടികളെ അടിമകിടത്തുന്നത് മുഖ്യമായ മറ്റൊരു വഴിപാടാണ്. നിത്യേന അഞ്ചുപൂജ, നവകം, പഞ്ചഗവ്യം, മൂന്നുശിവേലി എന്നിവ നൂറ്റാണ്ടുകളായി നടന്നുവരുന്നു. തിരുവാതിര, പ്രദോഷം, കറുത്ത അഷ്ടമി എന്നീ മാസവിശേഷങ്ങളും, ധനുമാസത്തിലെ ഉത്സവം, കുംഭത്തിലെ ശിവരാത്രി, ഇടവമാസത്തിലെ സഹസ്രകലശം, കര്‍ക്കിടകത്തിലെ അരിശ്ശിവേലി എന്നീ ആട്ടവിശേഷങ്ങളും നടന്നുവരുന്നു.
ധ്യാനം
വാമാങ്കന്യസ്തവാമേതരകരകമലായാസ്തഥാവാമബാഹു-ന്യസ്താരക്തോല്പലായാ:സ്തനമുകുളലസ്ദ്വാമബാഹു:പ്രിയായാ:
സര്‍വാകല്പാഭിരാമോ ധൃതപരശുമൃഗേഷ്ട:കരൈ കാഞ്ചനാഭോ
ധ്യേയ:പദ്മാസനസ്ഥ:സ്മരലളിതവപു: സമ്പദേ പാര്‍വതീശ:
( ഭഗവാന്റെ ഇടതു തുടയില്‍ വലതുകൈവച്ച്, ഇടതുകൈയ്യില്‍ ചെന്താമരപ്പൂ പിടിച്ച് ഇരിക്കുന്ന ദേവിയുടെ സ്തനാഗ്രത്തില്‍ ഇടതുകൈവച്ച്, മറ്റു മൂന്നു കൈകളില്‍ വെണ്മഴു, മാന്‍, വരം എന്നിവ ധരിച്ച് സ്വര്‍ണ്ണനിറമാര്‍ന്ന് കാമദേവനെപ്പോലെ സുന്ദരനായി താമരപ്പൂവില്‍ ഇരിക്കുന്ന പാര്‍വതീപതിയെ സമ്പത്തുകള്‍ ലഭിക്കുന്നതിനായി ധ്യാനിക്കണം.) കേരളത്തിലെ പ്രസിദ്ധമായ മറ്റു ശിവക്ഷേത്രങ്ങളിലെ ശിവസങ്കല്പത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഭഗവാന്‍ ശാന്തമൂര്‍ത്തിയും ആനന്ദഭാവത്തിലിരിക്കുന്നവനുമാണ്. ഒരേ വിഗ്രഹത്തില്‍ത്തന്നെ ശിവപാര്‍വതിമാരുടെ തുല്യ സാന്നിദ്ധ്യമുണ്ടെന്നുള്ളതാണ് ഈ സങ്കല്പത്തിന്റെ മഹിമ. മംഗളകരമായ ഏതുകര്‍മ്മങ്ങള്‍ക്കും അതിനാല്‍ത്തന്നെ ഈ ശിവസന്നിധി അത്യുത്തമമാണ്.
ആഡംബരപ്രിയനായി അറിയപ്പെടുന്നു ഈ മഹാദേവന്‍. പുരാതന കേരളത്തിലെ ഏറ്റവും സമ്പന്നരായ ദേവകളിലൊന്നാണ് തൃക്കവിയൂരപ്പന്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ തിരുവിതാംകൂര്‍ ലാന്ഡ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലായത്. അത്യമൂല്യമായ രത്നങ്ങളും മറ്റും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്രഭാമണ്ഡലം, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കട്ടിമാലകള്‍, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത ആനച്ചമയങ്ങള്‍, സ്വര്‍ണ്ണക്കുടകള്‍, സ്വര്‍ണ്ണക്കുടങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വിശിഷ്ടവസ്തുക്കള്‍ തൃക്കവിയൂരപ്പന്റെ നിധിശേഖരത്തില്‍പ്പെടുന്നു. തൃക്കവിയൂരപ്പന്റെ പ്രതാപവും ഭക്തവാത്സല്യവും വെളിവാക്കുന്ന അനവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. മധ്യതിരുവിതാംകൂറിന്റെ കലാരൂപമായ പടയണിയിലെ ശിവസ്തുതികള്‍ മിക്കവയും തൃക്കവിയൂരപ്പനെ പുകഴ്ത്തിയുള്ളതാണ്. പ്രധാന പടയനിക്കരകള്‍ പലതും തൃക്കവിയൂരപ്പന്റെ ദേശവഴികളീല്‍പ്പെടുന്നു. പ്രസിദ്ധമായ കോട്ടാങ്ങല്‍ പടയണി തുടങ്ങൂന്നത് ഭഗവാനെ സങ്കല്പിച്ച്, കോട്ടാങ്ങല്‍ ക്ഷേത്രത്തിനടുത്ത്, മണിമലയാറിന്റെ തീരത്തുള്ള തൃക്കവിയൂരപ്പന്‍തറയില്‍ വിളക്കുവച്ചുകൊണ്ടാണ്.
ശ്രീമൂലരാജേശ്വരി
കൊല്ലവര്‍ഷം 1168( എ.ഡി.1892) മകരം 12നാണ് പടിഞ്ഞാറേനടയില്‍ ശ്രീമൂലരാജേശ്വരിയെ പ്രതിഷ്ഠിച്ചത്. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ പ്രതിഷ്ഠാകര്‍മ്മം. കമനീയമായ പഞ്ചലോഹവിഗ്രഹം തീര്‍ക്കുന്നതിനായി ദേവസ്വം നടവരവില്‍ നിന്നും 131 പണമിട സ്വര്‍ണ്ണവും 262 പണമിട വെള്ളിയും എടുപ്പിച്ച് ചിലവഴിക്കാനുള്ള 1066 കര്‍ക്കിടകം 31ആം തീയതിയിലെ ഉത്തരവനുസരിച്ചാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനുമുനോടിയായി വെന്നിമല പിഷാരടി അപ്പൂക്കര വാര്യര് തുടങ്ങിയ ജ്യോത്സ്യന്മാരെ വരുത്തി ദേവപ്രശ്നം നടത്തിയിരുന്നു. കൊട്ടാരം വൈദ്യന്മാരില്‍ പ്രമുഖനും കവിയൂര്‍ മഹാക്ഷേത്രത്തിലെ കൈസ്ഥാനികളില്‍ ഒരാളുമായ ചെന്നാട്ടു മൂസ്സതിന്റെ ആഗ്രഹം അനുവദിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷ്ഠാ കര്‍മ്മം. ശില്പഭംഗി നിറഞ്ഞ പഞ്ചലോഹ വിഗ്രഹമാണ് ദേവിയുടേത്. മുഴുക്കാപ്പ്, മംഗല്യപൂജ, നാരങ്ങാവിളക്ക്, തൊട്ടില്‍ വഴിപാട് എന്നിവ ഇവിടെ നടക്കുന്നു. കിഴക്കേ നടയിലെ മേല്‍ശാന്തിതന്നെയാണ് ഇവിടെയും പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. എല്ലാ വര്‍ഷവും മകരമാസത്തിലെ ഉത്രട്ടാതി, പ്രതിഷ്ഠാദിനം, ദേവിയുടെ തിരുനാളായി കൊണ്ടാടുന്നു. അന്ന് വിശേഷാല്‍ ശ്രീബലിയും പൂജകളുമുണ്ട്.ധ്യാനം
പ്രകാശമധ്യസ്ഥിതചിത്സ്വരൂപാംവരാഭയേ സന്ദധതീം ത്രിണേത്രാം
സിന്ദൂരവര്‍ണ്ണാമതികോമളാംഗീം
മായമായീം തത്വമയീം നമാമി.
(പ്രകാശമദ്ധ്യത്തില്‍ ഇരിക്കുന്ന സത്യസ്വരൂപയും വരം, അഭയം,എന്നിവ ധരിച്ചവളും ത്രിനേത്രയും സിന്ദൂരവര്‍ണ്നമുള്ളവളും സുന്ദരിയും മായാമയിയും തത്വമയിയുമായ ദേവിയെ നമിക്കുന്നു.)
ഹനുമാന്‍ സ്വാമി
കേരളക്കരയിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയ സന്നിധികളിലൊന്നാണ് കവിയൂര്‍. ക്ഷേത്രോല്പത്തി ഐതിഹ്യപ്രകാരം ശ്രീരാമന്റെ അനുജ്ഞയനുസരിച്ച് തൃക്കവിയൂരിലെ മഹാദേവസന്നിധിയില്‍ കുടികൊണ്ട ശ്രീഹനുമാന്‍സ്വാമിയെ നാലമ്പലത്തിനകത്ത് വായൂക്കോണില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂറിലെ അമ്മമഹാറാണിയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് പ്രശ്നവിചാരം നടത്തിയതനുസരിച്ച് കൊട്ടാരം ചിലവില്‍ ഹനുമാന്‍ നടയുടെ പുനരുദ്ധാരണവും പൂജകളുടെ പടിത്തരം ഉയര്‍ത്തുകയും ചെയ്തു. അതോടെ ഉപദേവനായ ഹനുമാന്‍ സ്വാമിയ്ക്ക് ക്ഷേത്രാധിപനായ മഹാദേവനോളം പ്രാധാന്യം കൈവന്നു. ഒരടിയോളം മാത്രം പൊക്കമുള്ള പഞ്ചലോഹവിഗ്രഹമാണ് ശ്രീഹനുമാന്‍ സ്വാമിയുടേത്. വലതുകൈയ്യില്‍ വജ്രായുധവും ഇടതുകൈയ്യില്‍ ചൂഡാരത്നവും ധരിച്ച് വാലിയര്‍ത്തിപ്പിടിച്ച് ദംഷ്ട്രങ്ങള്‍ കാണും വിധം വായ് പിളര്‍ത്തിപ്പിടിച്ച് ഉഗ്രരൂപത്തിലാണ് ഇവിടുത്തെ ഹനുമദ് പ്രതിഷ്ഠ. വിഗ്രഹത്തില്‍ സാധാരണയായി വെള്ളിയിലുള്ള അങ്കി ചാര്‍ത്തിയിരിക്കും. ഉത്സവാവസരങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവു നടയ്ക്കുവച്ച കമനീയമായ തങ്കയങ്കി ചാര്‍ത്തും.ധ്യാനം
പിംഗാക്ഷം പിംഗകേശം ശശരുധിരനികാശാസ്യദോ:പാദപദ്മംപ്രോദ്യന്മാര്ത്താണ്ഡകോടിപ്രമിതതനുഗളദ്രശ്മിഭിര്ദ്ദുര്ന്നിരീക്ഷ്യം
രാകാചന്ദ്രാംശുജാലപ്രസൃമരനഖദംഷ്ട്രാംശുസന്ദോഹനശ്യദ്-
ധ്വാന്താശാചക്രവാളം കപിവരമനിശം വായുപുത്രം നമാമി.
( മഞ്ഞച്ചകണ്ണൂകളും തലമുടിയും മുയല്‍ച്ചോരപോലെ ചുവന്ന മുഖവും കൈകാലുകളും ഉള്ളവനും അനേകം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചതിനു തുല്യമായ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന രശ്മികളാല്‍ നേരെ നോക്കുവാനാവാത്തത്ര പ്രഭയുള്ളവനും പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നഖങ്ങളുടെയും ദംഷ്ട്രങ്ങളുടെയും രശ്മിജാലം കൊണ്ട് എല്ലാ ദിക്കിലെയുമ് ഇരുട്ടിനെ നശിപ്പിക്കുന്നവനുമായ വായൂപുത്രനായ ഹനുമാനെ നമിക്കുന്നു.)
അവല്‍ നിവേദ്യവും കണ്ണന്‍പഴവുമാണ് മുഖ്യ നിവേദ്യം, കേരളക്കരയിലെ ക്ഷേത്രനിവേദ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കവിയൂരിലെ അവല്‍പന്തിരുനാഴി. വടമാല, വെറ്റിലമാല, നാരങ്ങാമാല എന്നീവഴിപാടുകളും പ്രസിദ്ധമാണ്. ആസ്മരോഗ ശാന്തിയ്ക്കായി തൊട്ടിയും കയറും നടയ്ക്കുവയ്ക്കുന്ന വഴിപാടും വിപുലമായ തോതില്‍ നടന്നുവരുന്നു. ധനുമാസത്തിളലെ മൂലം നാള്‍ ഹനുമദ് ജയന്തിയായി ആചരിക്കുന്നു. പ്രസ്തുത ദിവസം കളഭാഭിഷേകവും പുഷ്പാഭിഷേകവും ദര്‍ശിക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ ആഞ്ജനേയ സന്നിധിയിലെത്തുന്നു. കൂടാതെ 1992-ല് നടന്ന ദേവപ്രശ്നവിധിയനുസരിച്ച് മേടമാസത്തില്‍ മൂലം നക്ഷത്രത്തിലും കളഭാഭിഷേകം പതിവുണ്ട്. ചിങ്ങമാസം ഒന്നാം തീയതിമുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന പന്ത്രണ്ടുകളഭമാണ് ഏറ്റവും പ്രധാനമായ ആട്ടവിശേഷം.