നാം ഒരു ദീപമായി മാറണം


നാം ഒരു ദീപമായി മാറണം
നമ്മുടെ ജീവിതത്തെ ചൈതന്യവത്താക്കണമെങ്കിൽ നാം ഒരു ദീപമായി മാറണം .നാം ദീപമായി മാറണമെങ്കിൽ നമ്മുടെ ഹൃദായാന്തരത്തിൽ സ്ഥിതിചെയ്യുന്ന നചികേതഗ്നി എന്ന ആന്തരീകഗ്നിയെ പ്രോജ്ജ്വലിപ്പിക്കണം . നമ്മുടെ ഹൃദായന്തരംഗത്തിൽ പ്രോജ്ജ്വലിച്ച് നിൽക്കുന്ന അഗ്നിയാണ് ഈ അഗ്നിയെ നചികേതാഗ്നി എന്ന് പറയുന്നത് നചികേതസ്സിൻ്റെ സ്മരണയെ മാനവരാശി ഉള്ളോരുകാലം നിലനിർത്താൻ വേണ്ടി യമദേവൻ ആന്തരീകഗ്നിക്ക് നൽകിയപേരാണ് നചികേതാഗ്നി. ആത്മചൈതന്യം അഥവാ ജീവചൈതന്യമാണ് ആന്തരീകാഗ്നി - നചികേതാഗ്നി.

ഇരിട്ടിനെ അകറ്റുന്ന ശക്തിയാണ് അഗ്നി, അഗ്നി വരുമ്പോൾ ഇരുട്ട് കുറയുകയും പ്രകാശം വർദ്ധിക്കുകയും ചെയ്യുന്നു. മറ്റെന്തിനേക്കാളു പ്രഫുല്ലതയാർന്നതാണ് അഗ്നിയുടെ സൗന്ദര്യം, അഗ്നിയുടെ ഗമനം - ഗതി എല്ലായ്പ്പോഴും ഊർദ്ധ്വമുഖമാണ്. ഒരു ദീപത്തെ കമഴ്ത്തി പിടിച്ചാലും അതിൻ്റെ നാളം ഊർദ്ധ്വമുഖമായി തന്നെ നിലനിൽക്കും. എന്തിനെയും ഏതിനെയും ഊർദ്ധ്വമുഖമാക്കനുള്ള ശക്തി അഗ്നിക്കുണ്ട്. എന്തിനെയും ഏതിനെയും സംസ്ക്കാരിക്കാനുള്ള ശക്തി അഗ്നിക്കുണ്ട്. ഭൂമിയുടെ ആകർഷണത്തിന് വിരുദ്ധമായ തലത്തിലേക്ക് പ്രയാണം, നടത്താനുള്ള ശക്തി അഗ്നിക്കുമാത്രമണുള്ളത് . തിന്മയെ ഇല്ലാതാക്കി നന്മയെരക്ഷിക്കുന്ന ശക്തിയാണ് അഗ്നി. നമ്മളിൽ നിന്ന് വഞ്ചനാത്മകമായ പാപത്തെ ഇല്ലാതാക്കി ചെയ്തിട്ടുള്ള സത്കർമ്മങ്ങളുടെ സത്ഫലം അനുഭവിക്കുന്നതിന് പ്രകാശപൂരിതമായ മാർഗ്ഗത്തിലൂടെ നയിക്കുന്നത് അഗ്നിയാണ്. അഗ്നിയുടെ തേജസ്സ് ബ്രഹ്മത്തിൻ്റെതാണ് . അതുകൊണ്ട് അഗ്നി ബ്രഹ്മത്തിൻ്റെ പ്രത്യക്ഷരൂപമാണ്. മനുഷ്യനെ ആസുരീകശക്തിയുടെ ആകർഷണത്തിൽ നിന്നും വിടുതൽ ചെയ്യിച്ച് ദേവയാന മാർഗ്ഗത്തിലൂടെ ബ്രഹ്മത്തിലെക്ക് എത്തിക്കുവാൻ സഹായിക്കുന്നത് അഗ്നിയാണ്...
ഇങ്ങനെയെല്ലാമായ ആ ആന്തരീകാഗ്നിയെ നചികേതാഗ്നിയെ പ്രോജ്ജ്വലിപ്പിക്കണം കൊല്ലൻ്റെ (ക്രുരുവാൻ്റെ) ആലയിലെ ഉലയിലെ അഗ്നി പ്രോജ്ജ്വലിക്കണമെങ്കിൽ ഉലയിലെക്ക് വായുവിനെ അകത്തെക്കും പുറത്തെക്കും കയറ്റിയിറക്കണം , . അതാണ് പ്രാണായാമം അഥവാ പ്രാർത്ഥന.. പ്രാർത്ഥനയിലൂടെ മാത്രമേ ആന്തരീകാഗ്നിയെ പ്രോജ്ജ്വലിപ്പിച്ച് നമുക്ക് ഒരുദീപമായി സദ്ഗതിയിലെത്താൻ കഴിയുകയുള്ളൂ. അവനവനിലെ അഗ്നിയെ പ്രോജ്ജ്വലിപ്പിക്കാൻ നടത്തുന്ന യജ്ഞമാണ് പ്രാർത്ഥന.... അതു തന്നെയാണ് തപിക്കുക അഥവാ ചൂടാക്കുക എന്ന അർത്ഥമുള്ള തപസ്സ് ആന്തരീകാഗ്നിയെ പ്രോജ്ജ്വലിപ്പിച്ച് സ്വയം പ്രകാശമയമാകുന്ന പ്രക്രിയയാണ് തപസ്സ് അതു തന്നെയാണ് പ്രാർത്ഥനയുടെ ധർമ്മവും...
.ഈ ആന്തരീകമായ അഗ്നി അണയാതിരിക്കണമെങ്കിൽ വായുവേണം - പ്രാണൻ വേണം , പ്രാണൻ്റെ സാന്നിദ്ധ്യം എപ്പോൽ ഇല്ലാതാകുന്നുവോ അപ്പോൾ ആന്ത്രീകാഗ്നി അണയും , പ്രാണൻ ഉണ്ടെങ്കിൽ മാത്രമേ അഗ്നി നിലനിൽക്കൂ. ഇതുപോലെ പ്രാണനെകൊണ്ടു മാത്രമേ അഗ്നിയെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കാൻ കഴിയൂ. ആന്തരീകാഗ്നിയെ കൂടുതൽ കൂടുതൽ പ്രോജ്ജ്വലിക്കാൻ വേണ്ടി നാം ജീവിതം പ്രാർത്ഥനാനിർഭരമായിരിക്കണം . ജീവിതത്തിൽ പ്രാർത്ഥനവേണമെന്നല്ല. പ്രത്യുത ജീവിതം പ്രാർത്ഥനനിർഭരമായിരിക്കണം ജീവിതത്തിൽ പ്രാർത്ഥിക്കണം എന്നു പറഞ്ഞാൽ പ്രഭാതത്തിലും പ്രദോഷത്തിലും മറ്റു സന്ദർഭങ്ങളിലും പ്രാർത്ഥിക്കണം എന്നല്ല. ഉണർവ്വിലും സ്വപ്നത്തിലും സുഷുപ്തിയിലും തുര്യയത്തിലും സ്വരിക്കണം എന്നാണ്...

*ഒരു ദീപം പ്രോജ്ജ്വലിച്ചു നിൽക്കുന്ന വീട്ടിൽ കള്ളന്മാർ പ്രവേശിക്കുകയില്ല, ആന്തരീകാഗ്നിയാലുള്ള ദീപം തെളിഞ്ഞാൽ അവിടെ അഷ്ടാഹങ്കാരങ്ങളാകുന്ന ( കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സ്യര്യം, ഡമ്പ്, അഹംങ്കാരം) കള്ളന്മാർ പ്രവേശിക്കുകയില്ല. ആന്തരീകാഗ്നിയുടെ പ്രോജ്ജ്വലത്താൽ നമ്മുടെ എല്ലാ തിന്മകളും പാപങ്ങളും ഇല്ലാതായി നാം ശുദ്ധീകരിക്കപ്പെട്ട് പരിശോഭിതരായി തീരുന്നു . നമ്മൾ നടത്തുന്ന പ്രാർത്ഥനയാൽ നമ്മളെ പാപബന്ധിതമായ തിന്മകളിൽ നിന്നും മോചിപ്പിച്ച് ശോഭനമായ മാർഗ്ഗത്തിലൂടെ സദ്ഗതിയിലേക്ക് നയിക്കുന്നു.
ശ്രീ ഗുരുദേവൻ്റെ ഭാഷയിൽ പറഞ്ഞാൽ ഊണിലും ഉറക്കത്തിലും ഇടതടവില്ലാതെ എല്ലായ്പ്പോഴും ചിന്തിച്ചാൽ ആന്തരീകാഗ്നി പ്രോജ്ജ്വലിച്ച് നാം ഒരു ദീപമായി മാറും. ദീപമുള്ളിടത്ത് ഇരുട്ടും- അന്ധകാരവും ,ആതങ്കവും ഉണ്ടാവില്ല അവിടെ ആനന്ദം മാത്രം.,,,,,

No comments:

Post a Comment