ഭഗവാൻ ശ്രീകൃഷ്ണനെ സമ്പൂർണ്ണ അവതാരമായി കരുതപ്പെടുന്നു. കാരണം സമ്പൂർണ്ണ അവതാരത്തിന്നും നിദാനമായ 16 ചൈതന്യ കലകൾ അദ്ദേഹത്തിൽ സ്പഷ്ടമാണ്. കൂടാതെ മനുഷ്യനിൽ നിഹിതമായിരിക്കുന്ന 64 വ്യത്യസ്ത കലകളുടേയും സ്വാമിയാണ് അദ്ദേഹം. തന്റെ ഗുരു സാന്ദീപനിയിൽ നിന്നും ഈ 64 കലകളേയും അഭ്യസിച്ച ചരിത്രവുമുണ്ട്. ഭഗവാനിൽ സ്പഷ്ടമാകുന്ന ആ 16 കലകൾ എന്താണെന്നു നോക്കാം.
1) ശ്രീ സമ്പദാ -
ശ്രീകലയിൽ സമ്പന്നമായ വ്യക്തിയുടെ അരികിൽ സദാ സ്ഥായിയായി ലക്ഷ്മീദേവി വസിക്കുന്നതായി കാണാം. ഇവരിൽ ആത്മീക സമ്പത്തു ധാരാളമായി കാണാം. അവരുടെ കൈകൾ ഒരിക്കലും കാലിയാവില്ല. ദൈവീസമ്പത്തുകളാൽ സമ്പന്നമായി ഐശ്വര്യപൂർണ്ണമായ ജീവനവ്യാപനം ഇവരിൽ സ്വതസിദ്ധമായിരിക്കും.
2) ഭൂ സമ്പദാ -
ഇവരിൽ ഭൂമിയുടെ സമ്പത്ത് ധാരാളമായി കാണാം. ഭൂസമ്പത്തിൽ ക്ഷമയുടെ സമ്പത്തും ഇവരിൽ നിറഞ്ഞിരിക്കും. അനവധി ഭൂവിഭാഗങ്ങൾക്ക് സ്വാമിയായിരിക്കും.
3) കീർത്തി സമ്പദാ -
തന്റെ പേരു ലോകം മുഴുവൻ കീർത്തിക്കുന്ന അവസ്ഥ.ലോകത്തിൽ ആദരണീയനാവുക. പേരിൽ വിശ്വസനീയത ഇവയാണ് ഈ കലയുടെ മാഹാത്മ്യം. ഈ സമ്പത്തുള്ളവർ ലോകകല്യാണത്തിന് വേണ്ടി പ്രയത്നിക്കുന്നവരായിരിക്കും.
4) വാണി സമ്മോഹനത -
ഇവരുടെ വാക്കുകൾ മോഹനമായിരിക്കും.ഇവരുടെ വാക്കുകളാൽ അന്യന്റെ ക്രോധം ശമിക്കും. ശാന്തി ലഭിക്കും. മനസ്സിൽ നിറഞ്ഞ ഭക്തി, പ്രേമം ഈ ഭാവനകളെ ഉത്തേജിപ്പിക്കുന്ന വാക്കുകളായിരിക്കും
5 ) ലീല -
ഇവരെ കാണുന്ന മാത്രയിൽ തന്നെ ആനന്ദം ലഭിക്കും. ജീവനേയും ജീവിതത്തെ തന്നെയും ഈശ്വര രൂപത്തിൽ ഗ്രഹിച്ചവരായിരിക്കും.
ഇവരുടെ രൂപം ആരെയും ആകർഷിക്കുന്നതായിരിക്കും. ഒരിക്കൽ കണ്ടാൽ മുഖമണ്ഡലം മനസ്സിൽ വീണ്ടും വീണ്ടും ഓർമ്മ വരും.
7) വിദ്യ
ഈ കല കൊണ്ട് സമ്പന്നനായ വ്യക്തി വേദം, വേദാംഗം, യുദ്ധം, സംഗീതം, കല, രാജനീതി ,കൂടനീതി ഇവയിൽ പ്രാവീണ്യമുള്ളവരായിക്കും.
8) വിമല -
ഇവരുടെ മനസ്സ് വിശുദ്ധമായിരിക്കും. മാലിന്യ സ്പർശമുണ്ടായിരിക്കില്ല.
9) ഉൽക്കർഷണീയത - ഈ കലയിൽ സമ്പന്നരായവർ മറ്റുള്ളവരെ കർമ്മം ചെയ്യുന്നതിനു പ്രേരിപ്പിക്കും. ക്ഷമാശീലമുള്ളവരായിരിക്കും. വിശേഷ ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിക്കുന്നവരായിരിക്കും.
10) നീര- ക്ഷീര - വിവേകം.
ഇവർ വിവേക ശീലരായിരിക്കും. പാലും വെള്ളവും പോലെ .ഹംസ തുല്യരായിരിക്കും. തന്റെ വിവേകത്താൻ മറ്റുള്ളവരെ പ്രശസ്തമാക്കുന്നതിൽ സക്ഷമരായിരിക്കും.
സ്വയം കർമ്മനിരതനും മറ്റുള്ളവരെ കർമ്മനിരതരാക്കുന്നവനും ആകുന്നു.
12) യോഗശക്തി -മനസ്സിനെ വശത്താക്കി നിയന്ത്രിക്കാൻ കഴിവുള്ളവർ. ആത്മതത്വം ബോധിച്ചു യോഗം ശീലിച്ചവരായിരിക്കും.
13 ) വിനയം -
നമ്രത പരിശീലിച്ചവർ അഹങ്കാരമില്ലാത്തവർ. എല്ലാ വിദ്യയിലും പാരംഗതർ എന്നാൽ ഗർവ്വഹീനർ ആയിരിക്കും.
14) സത്യധാരണം -
ഇവർ കോമള - കഠോര സത്യങ്ങളെ ധരിക്കാൻ കെൽപുള്ളവർ. സത്യം ധരിക്കുന്നതിൽ ക്ഷമാശീലർ .സത്യവാദികൾ. ജനഹിതത്തിനും ധർമ്മരക്ഷക്കും വേണ്ടി കടുത്ത സത്യങ്ങൾ പറയാൻ ശക്തിയുള്ളവരായിരിക്കും .
15) ആധിപത്യം. -
മനുഷ്യരിൽ തങ്ങളുടെ പ്രഭാവം സ്ഥാപിക്കാൻ കഴിവുള്ള ഗുണങ്ങളോടുകൂടിയവർ. തന്റെ പ്രഭാവം മറ്റുള്ളവരേ അനുഭൂതമാക്കി അവരിൽ ആധിപത്യം തെളിയിക്കുന്ന അവസ്ഥ.
അന്യരുടെ കല്യാണത്തിനു പ്രവർത്തി ചെയ്യുന്നവർ .ആരെങ്കിലും തന്നെ സമീപിച്ചാൽ അവരെ ക്ഷമയോടെ അനുസരിക്കുകയും അവർക്കു വേണ്ട ആവശ്യങ്ങളെ നിവർത്തിക്കുകയും ചെയ്യുന്നവർ. ഭഗവാനെ ശ്രദ്ധിച്ചാൽ ഇവയെല്ലാം സമ്പൂർണ്ണമായി തികഞ്ഞ ഒരു വ്യക്തി ശോഭ അദ്ദേഹത്തെ പരിപൂർണ്ണതമനാക്കുകയും ചെയ്യുന്നു.
ഹരേ ഹരേ
No comments:
Post a Comment