ഹൈന്ദവവിശ്വാസപ്രകാരം ഭഗവാൻ കൃഷ്ണന് അനേക രൂപങ്ങളുണ്ട്. വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണൻ, ആലിലക്കണ്ണൻ, ബലരാമനോടൊപ്പം ഓടിക്കളിക്കുന്നഭാവത്തിലോ മുട്ടുകാലിൽ ഇഴയുന്ന ഭാവത്തിലോ ഉള്ള ബാലകൃഷ്ണൻ ,രാധാകൃഷ്ണൻ ,കാളിയമർദന ഭാവം എന്നിങ്ങനെ അനേക ഭാവങ്ങളിൽ ഭഗവാനെ ദർശിക്കാൻ സാധിക്കും. ഭവനത്തിൽ ഓരോ രൂപത്തിലുള്ള കൃഷ്ണനെ സ്ഥാപിക്കുന്നതിന് ഓരോ ഫലങ്ങളാണ്.
വെണ്ണ കട്ടുതിന്നുന്ന കണ്ണൻ - സന്താന സൗഭാഗ്യത്തിന്
ആലിലക്കണ്ണൻ - സന്താന അരിഷ്ടത നീങ്ങാൻ
അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന കണ്ണൻ - സന്താനങ്ങളുടെ ആരോഗ്യത്തിന്
ഓടക്കുഴലൂതുന്ന കണ്ണൻ- കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും
രാധാകൃഷ്ണൻ - ദാമ്പത്യഭദ്രതയ്ക്ക്
കാളിയമർദ്ദനം -ശത്രുദോഷം മാറാനും സർപ്പദോഷ നിവാരണത്തിനും
ഗോവർദ്ധനധാരി - ദുരിതങ്ങളിൽ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും
രുഗ്മിണീ സ്വയംവരം - മംഗല്യഭാഗ്യത്തിന്
കുചേലകൃഷ്ണൻ - ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങൾ നിലനിർത്താനും
പാർത്ഥസാരഥി -ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും
ഗുരുവായൂരപ്പൻ - സർവ്വ ഐശ്വര്യത്തിന്
സുദർശനരൂപം - ശത്രു നിഗ്രഹം
ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തിൽ സന്തോഷം
No comments:
Post a Comment