സന്ധ്യനേരത്ത് വീട്ടിൽ അരുതാത്തത്

സന്ധ്യനേരത്ത് വീട്ടിൽ അരുതാത്തത്
അജ്ഞതകൊണ്ട് നാം പല അബ്ദങ്ങളും ചെയ്യാറുണ്ട്. അറിയാതെ ചെയ്ത തെറ്റുകൾ ദൈവം പൊറുക്കുമെങ്കിലും അത് തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് ഉത്തമം. പ്രത്യേകിച്ച് വീടും മുറ്റവും അടിച്ചു തളിച്ച് കാലും മുഖവും കഴുകിവച്ച് നിലവിളക്ക് കൊളുത്തി ഈശ്വര നാമം ജപിക്കേണ്ട സമയത്ത് അരുതാത്തത് പലതും നാം ചെയ്തു പോകുന്നുണ്ട്.
സന്ധ്യാസമയം ഈശ്വര ഭജനത്തിനുള്ളതാണ്. ഈ സമയത്ത് കിടന്ന് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ധനം, ധാന്യം, പാൽ, തൈര്, എണ്ണ, ഉപ്പ്, മുളക്, പാത്രങ്ങൾ, സ്വാർണ്ണആവരണങ്ങൾ, നെയ്യ്, എന്നിവ കൊടുക്കാൻ പാടില്ല. വാതിൽപ്പടി, അമ്മി, ഉരൽ, ആട്ടുകല്ലു എന്നിവയിൽ ഇരിക്കരുത്.

വാതില്പടിയിൽന്മേല് നിന്ന് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. കീറിയ വസ്ത്രം ധരിക്കരുത്. ഉപ്പ് തറയിൽ തൂവരുത്. വിളക്ക് താനെ അണയരുത്. സന്ധ്യസമയത്ത് വീട്ടിൽ നിന്നും ഇറങ്ങി പോക രുത്. തൃസന്ധ്യാനേരത്ത് മുടി ചീകരുത്, പല്ലുതേക്കരുത്, കലഹിക്കരുത്.
തികഞ്ഞനിശബ്ദ്ധയിൽ വീട്ടിൽ നാമജപം മാത്രമേ പുറത്തേക്ക് കേൾക്കാൻ പാടുള്ളു. സന്ധ്യാസമയത് നാമം ജപിക്കാതെ ടെലിവിഷൻ കാണുന്നത് ദോഷകരമാണ്. വിളക്കിലെ തിരി ആളിക്കത്തരുത്. കിഴക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ടുതിരിയിട്ട് വിളക്കിൽ നിറയെ എണ്ണ ഒഴിച്ച് കത്തിക്കണം. എള്ളെണ്ണയാണ് ഉത്തമം.
എണ്ണ വറ്റി തിരി വിളക്കിൽ കിടന്നു കത്തിപടരാൻ അനുവദിക്കരുത്. വിളക്ക് തറയിൽ വെക്കാതെ പീഠത്തിലോ തളികയിലോ വെയ്ക്കാം. സന്ധ്യാദീപം തെളിയിക്കുമ്പോൾ അജ്ഞത കൊണ്ടും അശ്രദ്ധകൊണ്ടും നാം ദോഷകളെ വിളിച്ചു വരുത്തുകയാണ്. തൃ സന്ധ്യ നേരത്ത് ശുദ്ധിയോടും ചിട്ടയോടും ശ്രെദ്ധയോടുകൂടി നില വിളക്കുകൊളത്തണം, നാമജപം കൊണ്ടു ഗൃഹാന്തരീഷത്തിൽ ഈശ്വര ചൈതന്യം നിറയട്ടെ.

No comments:

Post a Comment